KERALAlocaltop news

കോവിഡിനിടെ നഗരസഭാ കൗൺസിലിൽ പൊരിഞ്ഞ അടി

ഏറ്റുമുട്ടിയത് പി.എം നിയാസും, കെ.വി. ബാബുരാജും

കോഴിക്കോട്: അജണ്ട മാറ്റിവെച്ചതിനെച്ചൊല്ലിയുള്ള വാക്തർക്കത്തിനൊടുവിൽ നഗരസഭ കൗൺസിൽ യോഗത്തിൽ അടിപിടിയും പോർവിളിയും. ഭരണപതിപക്ഷ അംഗങ്ങൾ തമ്മിൽ തുടങ്ങിയ വാക്പോരും കൈയാങ്കളിയുമാണ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജും പ്രതിപക്ഷ കൗൺസിലർ അഡ്വ. പി.എം. നിയാസും തമ്മിലുള്ള സംഘട്ടനത്തിൽ കലാശിച്ചത്. അടിപിടിക്കിടെ നിയാസ് നിലത്തുവീണു. പിടിച്ചുമാറ്റിയതിനെ തുടർന്നാണ് മറ്റുഅനിഷ്ടങ്ങൾ ഒഴിവായത്. സി.പി.എം പാർട്ടി ലീഡറാണ് ബാബുരാജ്, കോൺഗ്രസ് ഡെപ്യൂട്ടി ലീഡറാണ് നിയാസ്.
മെഡിക്കൽ കോളജ് റസ്റ്റ് ഹൗസ് കെട്ടിടത്തിലെ എഴ്, എട്ട് മുറികളുടെ മുൻഭാഗത്ത് ഷീറ്റിട്ടതിന് തറവാടക നിശ്ചയിച്ച് നൽകാനുള്ള കെ. നിസാറിെൻറ അപേക്ഷ സംബന്ധിച്ച അജണ്ട യോഗത്തിൽ വായിച്ച ഉടനെ ഭരണപക്ഷ കൗൺസിലർ കെ.ടി. സുഷാജ് ഇത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു. കെ.എം. റഫീഖ് ഇതിനെ പിന്തുണച്ചും രംഗത്തെത്തിയതോടെ
അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി മേയർ മീര ദർശക് മാറ്റിവെക്കുകയാണെന്നറിച്ചു. തുടർന്ന് പക്ഷപാതപരമായി പെരുമാറുന്നു എന്നാേരാപിച്ച് നിയാസും, മുഹമ്മദ് ഷമീലും നടുത്തളത്തിലിറങ്ങുകയും ഡെപ്യൂട്ടി മേയറോട് കയർക്കുകയും ചെയ്തു. ഇതോടെ കെ.വി. ബാബുരാജ് അടക്കമുള്ളവർ രംഗത്തുവന്നു. പിന്നാലൊയണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുണ്ടാവുകയും ഏറ്റുമുട്ടലിെൻറ വക്കിലെത്തുകയും ചെയ്തത്.
ഇതിനിടെയാണ് ബാബുരാജും നിയാസും തമ്മിൽ അടിപിടിയുണ്ടായത്. എം.സി. അനിൽകുമാർ ഉൾപ്പെടെ ഭരണപക്ഷത്തെ പ്രമുഖരും പ്രതിപക്ഷത്തുള്ളവരും സംഘടിച്ച് പിന്നാലെ കൈയാങ്കളിയും തുടങ്ങി.
യോഗം നിർത്തിെവക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് പാർട്ടി നേതാക്കളുടെ േയാഗത്തിലാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. അരമണിക്കൂറിനുശേഷം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് നടന്നെതന്നും ഇരുവരും രമ്യതപ്പെട്ടതായി ഡെപ്യൂട്ടി മേയർ അറിയിച്ച്  വീണ്ടും യോഗം ആരംഭിക്കുകയും അജണ്ടകൾ പാസാക്കുകയും ചെയ്തു. മഹിളമാളിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് കൗൺസിൽ യോഗത്തിൽ വെക്കാമെന്ന് പറഞ്ഞെതവിടെയെന്ന് മുഹമ്മദ് ഷമീൽ ചോദിച്ചതും പിന്നീട് കൗൺസിലിൽ വെക്കാമെന്ന് പറഞ്ഞതും ഭരണപ്രതിപക്ഷ വാക്പോരിനിടയാക്കിയിരുന്നു.
യോഗം കഴിഞ്ഞ് പുറത്തുവന്ന നിയാസിനൊപ്പം ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടാഗോർ ഹാളിൽ പ്രകടനം നടത്തവെ ഭരണപക്ഷത്തുള്ളവരും സംഘടിച്ച് മുദ്രാവാക്യം മുഴക്കിയതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. സി.െഎ എ. ഉമേഷിെൻറ നേതൃത്വത്തിൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close