മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (30/9/20) നടന്ന കോവിഡ് പരിശോധന ക്യാമ്പില്‍ പങ്കെടുത്ത ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 87 പേരാണ് ആന്റിജന്‍ ടെസ്റ്റിന് വിധേയരായത്. രോഗം ബാധിച്ച 4 പേര്‍ നേരത്തെ വാര്‍ഡ് 11 ല്‍ പോസിറ്റീവായ വ്യക്തിയുടെ കുടുംബാംഗങ്ങളാണ്.
ഒരാള്‍ വാര്‍ഡ് 10 ല്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കുള്ളയാളാണ്. ഒരാള്‍ ജനകീയ മുക്ക് സ്വദേശിയായ വാര്‍ഡ് 2 ഇതര സംസ്ഥാന െ്രെഡവര്‍ പച്ചക്കറി ലോറി ആണ്. വാര്‍ഡ് 12 നരക്കോട് പയ്യോളി ജോലി ചെയ്യുന്ന കൊഴുക്കല്ലൂര്‍ സ്വദേശിയും ഭാര്യയുമാണ്. വാര്‍ഡ് 1 വളണ്ടിയറായ മണപ്പുറം മൂക്ക് സ്വദേശിയാണ്. മേല്‍ പറഞ്ഞ വ്യക്തികളുമായി സമ്പര്‍ക്കമുള്ളവര്‍ 14 ദിവസം ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ തന്നെ ക്വാറന്റീനില്‍ കഴിയേണ്ടതാണ്.