കോഴിക്കോട്: എസ് എൻ ഡി പി യോഗം പ്രതിനിധിയായി എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് മലബാർ മേഖലയിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട ഷാജി ബത്തേരിയെ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ആദരിച്ചു. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സമാദരണ യോഗത്തിൻ്റെ ഉൽഘാടനം നിർവ്വഹിക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ കൗൺസിലർമാരായ വി.സുരേന്ദ്രൻ, എം.മുരളീധരൻ, പി കെ ഭരതൻ, കെ മോഹൻ ദാസ് ,ചന്ദ്രൻ പാലത്ത് എന്നിവർ പ്രസംഗിച്ചു.
Related Articles
Check Also
Close-
മാറാട് കൂട്ടക്കൊല കേസ് : രണ്ടുപ്രതികൾക്ക് ഇരട്ട ജീവപര്യന്തം
November 23, 2021