KERALAlocaltop news

സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് കത്തയച്ചു, ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!

പൊതുപ്രവര്‍ത്തകനാണ്. കര്‍ഷകനാണ്. സി ജി ഉണ്ണിയെ രാഷ്ട്രീയത്തിലെ കളകളെ പറിച്ചെറിയുന്ന കര്‍ഷകനെന്ന് വിളിച്ചാലും തെറ്റില്ല. നിലമ്പൂര്‍ മേഖലയിലെ സാധാരണക്കാരുടെ വിവിധങ്ങളായ വിഷയങ്ങളില്‍ മാനുഷികമായ മൂല്യങ്ങളിലൂന്നി ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് സി ജി ഉണ്ണി.
വിദ്യാഭ്യാസ തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനുമായ ആര്യാടന്‍ ഷൗക്കത്തിന്റെ പങ്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്‌തെങ്കില്‍ അതിന് പിറകിലും സി ജി ഉണ്ണിയുടെ ഇടപെടലാണ്. മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് നടത്തിയ തട്ടിപ്പില്‍ ആര്യാന്‍ ഷൗക്കത്തിന്റെ പങ്ക് അന്വേഷണത്തിന്റെ ഭാഗമല്ലാതെ വന്നതോടെയാണ് സി ജി ഉണ്ണി രംഗത്തിറങ്ങിയത്.
കേന്ദ്ര സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സിബി വയലില്‍ നടത്തിയ തട്ടിപ്പിന് ആര്യാടന്‍ ഷൗക്കത്തിന് പങ്കുണ്ടെന്നും കേന്ദ്രസ്ഥാപനത്തിന്റെ മുദ്ര പതിപ്പിച്ച വാഹനം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും കാണിച്ച് സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രി ആ വിഷയം ഡിജിപിക്ക് കൈമാറി. അന്വേഷിച്ചപ്പോള്‍ പരാതി ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടു. ഇപ്പോള്‍, ആര്യാടന്‍ ഷൗക്കത്തിനെ ഡിജിപിയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരിക്കുന്നു.
കേരളത്തിലും വിദേശത്തും എംബിബിഎസ് പഠനത്തിനു സീറ്റ് നല്‍കാമെന്നു വാഗ്ധാനം നല്‍കി വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടിയ കേസില്‍ കഴിഞ്ഞ നവംബറിലാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി സിബി വയലിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി സിബി വയലില്‍ മത്സരിച്ചിരുന്നു. എഫ് സി ഐയുടെ ഔദ്യോഗിക മുദ്ര പതിപ്പിച്ച വാഹനമാണ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉപയോഗിച്ചത്. പോലീസ് അന്വേഷണത്തില്‍ സിബിയുടെ തട്ടിപ്പ് വ്യക്തമായിരുന്നു. ഇതൊക്കെയാണെങ്കിലും സിബിവയലില്‍ നടത്തിയ വിദ്യാഭ്യാസ തട്ടിപ്പില്‍ ആര്യാന്‍ഷൗക്കത്തിന്റെ പങ്കോ, കേന്ദ്ര സ്ഥാപനത്തിന്റെ മുദ്ര ഉപയോഗിച്ചതോ അന്വേഷണ പരിധിയില്‍ വന്നിരുന്നില്ല. ഇതാണ് സി ജി ഉണ്ണി ഉയര്‍ത്തിക്കൊണ്ടു വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close