കോഴിക്കോട്: യു.പി ഹത്രാസ് കൂട്ട ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ കാണാൻ യു.പി യിലേക്ക് പോയ രാഹുൽഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും യു.പി പോലീസ് തടഞ്ഞുനിർത്തി മർദ്ധിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാധിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാൽ , ജില്ലാ വൈസ് പ്രസിഡന്റ് പി.പി.റമീസ് ,ജില്ലാ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ , അഭിജിത്ത് കൊയറ്റാടി, മുഹമ്മദ് സാലി എന്നിവർ നേതൃത്വം നൽകി