കോഴിക്കോട്:സഹജീവികള്‍ക്കും മനുഷ്യക്കും അടിമത്തം അനുഭവിക്കുന്നവര്‍ക്കും സഹായ ഹസ്തം നീട്ടുക എന്ന മഹത്തായ സന്ദേശമാണ് ഗാന്ധിജയന്തി ദിനത്തില്‍ പ്രചരിപ്പിക്കേണ്ടതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിജീയുടെ മഹത്തായ വാക്കുകള്‍ ജീവിതത്തില്‍ ഉള്‍ക്കൊണ്ട് പരമാവധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്നും അദ്ധേഹം പറഞ്ഞു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് കെ.എസ്സ്.ആര്‍.ടി.സി ഒക്ടോബര്‍ 2 മുതല്‍ 8 വരെ ഉപഭോക്തൃ വാരമായി ആചരിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇന്ന് സേവന ദിനമായാണ് ആചരിച്ചത്.റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സണ്‍ റൈസിന്റെ സഹകരണത്തോടെ കെ.എസ്സ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോ പൂര്‍ണമായും മൊഫ്യൂസില്‍ ബസ് സ്റ്റാന്റും അണുവിമുക്കതമാക്കി.
റോട്ടറി കാലിക്കറ്റ് സണ്‍റൈസ് പ്രസിഡന്റ് ആര്‍ക്കിട്ടക്ട് അബ്ദുള്‍ ഹസീബ് അധ്യക്ഷം വഹിച്ചു.റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവര്‍ണ്ണര്‍ ഡോക്ടര്‍ രാജേഷ് സുബാഷ് മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ കെ.എസ്സ്.ആര്‍.ടി.സി ഫെല്‍ഫയര്‍ ഓഫീസര്‍ (നോര്‍ത്ത് ), വി.വിനോദ് കുമാര്‍,കെ.എസ്സ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, സി.എം.എ പ്രസിഡന്റ് ക്യാപ്റ്റന്‍ ഹരിദാസ്, റോട്ടറി ക്ലബ്ബ് സെക്രട്ടറി അഡ്വ: ഷാനവാസ്, റോട്ടറി അസി: ഗവര്‍ണ്ണര്‍ വിജയ് ലുല്ല, മുന്‍ പ്രസിഡന്റ് അതുല്‍ സാബു ,കെ.എസ്സ്.ആര്‍.ടി.സി യൂണിയന്‍ ഭാരവാഹികളായ സാദിക്ക് അലി എ.പി, സി.എ പ്രമോദ്, സഹാദത്ത് എന്നിവര്‍ സംസാരിച്ചു.
ഉപഭോക്താവിനെ സംബന്ധിച്ചുള്ള ഗാന്ധിജിയുടെ വാക്യങ്ങള്‍ ഉപഭോക്തൃ സേവനത്തിന്റെ മാര്‍ഗരേഖയായി സ്വീകരിച്ച് കെ.എസ്സ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനുകളിലും ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും യൂണിറ്റ് അധികാരിയും ജീവനക്കാരും അടങ്ങുന്നു സമിതി പരാതികള്‍ കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും. വാട്ടര്‍ ലാബ്, മാസ്റ്റര്‍ ഹാന്റ്‌സ്, അറീന ഹൈജീന്‍ സൊലൂഷന്‍സ് എന്നിവരും പങ്കാളികളായി.