മേപ്പയ്യൂർ: ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മേപ്പയ്യൂർ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ അവരുടെ വീടുകളിലെത്തി ആദരിച്ചു.
വി.കെ.രാജൻ സ്മാരക ഉപഹാരങ്ങൾ വിതരണം ചെയ്തു.
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധുവട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.
ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
തുറയൂർ ഗ്രാമപഞ്ചായത്ത് അംഗം സുരേന്ദ്രൻ മoത്തിൽ, ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ടി.ചന്ദ്രൻ, എസ്.ബി.നിഷിത്ത് മുഹമ്മദ്, പി.സുജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.ബി.കൽപ്പത്തൂർ,
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.എം.ദാമോദരൻ, മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അഹമ്മദ് സ്വാലിഹ്
എന്നിവർ ഉപഹാര സമർപ്പണം നടത്തി.
ഹയർ സെക്കണ്ടറി ഉന്നത വിജയികളായ ലിയ എസ് ജിത്ത്, ദിയസലാം, എസ്.സനുഷ, ഫസ്നിയ സിറാജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉന്നത വിജയികളായ പി.കെ.അനുശ്രീ, അശ്വന്ത് കൃഷ്ണ, വൈഷ്ണവ്, എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.