KERALANationalPoliticstop news

കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിഞ്ജാബദ്ധരാണ് നരേന്ദ്ര മോദി സർക്കാർ ! കേന്ദ്ര മന്ത്രി വി.മുരളീധരൻ

കോഴിക്കോട്: കർഷകരുടെ താൽപര്യം സംരക്ഷിക്കാൻ പ്രതി‍ജ്ഞാ ബദ്ധമാണ് നരേന്ദ്ര മോദി സർക്കാറെന്ന് കേന്ദ്ര സഹ മന്ത്രി വി.മുരളീധരൻ. കർഷകരുടെ അധ്വാനത്തിന് അവരർഹിക്കുന്ന പ്രതിഫലം ഉറപ്പാക്കാനാണ് കാർഷിക മേഖലയിലെ പരിഷ്കാരങ്ങളെന്നും അദ്ധേഹം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷിയിൽ നിന്ന് അകന്നുപോകുന്ന യുവതലമുറയെ അതിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മോദി സർക്കാർ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കർഷകന് കിട്ടേണ്ട ലാഭത്തെ യാതൊരു തരത്തിലും ബാധിക്കില്ല എന്നുറപ്പാക്കുകയാണ് ഈ നിയമത്തിന്റെെ കാതൽ. ഇതുവഴി സംസ്ഥാനത്തിനകത്തോ പുറത്തോ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർക്കാകും. കൃത്യസമയത്ത് ഉത്പന്നത്തിന്റെ വില കർഷകന്റെ കൈയ്യിൽ എത്തുന്നു എന്നത് മാത്രമല്ല ഏറ്റവും പുതിയ സാങ്കേതിക വിദ്യ, മികച്ച വിത്തുകൾ ഇവയൊക്കെ ലഭിക്കാനുളള സൗകര്യം കൂടി പുതിയ സമ്പ്രദായം വഴി കിട്ടുകയാണ്.
ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രിന് ഇല്ലാതെ പോയ രാഷ്ട്രീയ ഇച്ഛാശക്തി ആറുവർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ കാട്ടിയതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. യുപിഎ കാലത്ത് ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർ എ പി എം സി നിയമം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടവരാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തിയവർ പിന്നീടെന്തേ മലക്കം മറിഞ്ഞു . എ പി എം സികളെ നിലനിർത്തിക്കൊണ്ടുതന്നെ കർഷകന് പ്രാധാന്യം കിട്ടുന്ന വിധം വിപണിയെ കൊണ്ടുവന്നു എന്നുളളതാണ് ഇപ്പോഴത്തെ പരിഷ്കാരത്തിന്റെ മെച്ചമെന്നും വി.മുരളീധരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close