localtop news

മൂടാടി കാർഷിക കർമ്മ സേനയുടെ പുതിയ ഓഫീസും വിപണന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.

കൊയിലാണ്ടി: മൂടാടി കാർഷിക കർമ്മ സേനയുടെ പുതിയ ഓഫീസിൻ്റെയും വിപണന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം  കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ നിർവ്വഹിച്ചു. പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷയായിരുന്നു.

മൂടാടി പഞ്ചായത്തിൻ്റെ കാർഷിക മേഖലയിൽ സജീവമായ ഇടപെടൽ നടത്തി വരുന്ന കാർഷിക കർമ്മ സേനയുടെ ഓഫീസും വിപണന കേന്ദ്രവും ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മരമില്ലിന് എതിർവശത്തെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഗുണനിലവാരം ഉറപ്പു വരുത്തിയ വിത്തുകൾക്കും തൈകൾക്കും പുറമെ ജൈവവളങ്ങൾ, രാസവളങ്ങൾ, ഗ്രോബാഗ്, പൂച്ചട്ടികൾ, കാർഷിക ഉപകരണങ്ങൾ, വളർച്ചാ ത്വരകങ്ങൾ, ഫെറോമോൺ കെണികൾ, തവിടു കളയാത്ത മൂടാടി അരി തുടങ്ങി വൈവിദ്ധ്യമാർന്ന ഉല്പന്നങ്ങൾ ഇവിടെ ലഭിക്കും. ട്രാക്ടർ, ടില്ലർ, കൊയ്ത് യന്ത്രം, മെതിയന്ത്രം, കാടുവെട്ടു യന്ത്രം, മരുന്ന് തളി എന്നിവക്ക് പരിശീലനം സിദ്ധിച്ച ടെക്നീഷ്യൻമാരുടെ സേവനവും ഇവിടെ ലഭിക്കും.

കൃഷി ഓഫീസർ കെ.വി. നൗഷാദ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ജീവാനന്ദൻ മാസ്റ്റർ, ഭരണ സമിതി അംഗങ്ങൾ, കർമ്മ സേന ടെക്നീഷ്യൻമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close