കോഴിക്കോട്: കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം കോഴിക്കോട് ബ്രാഞ്ച് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ സംഘം വൈസ് പ്രസിഡണ്ട് സി.ആർ ബിജു അധ്യക്ഷനായി. ഉത്തരമേഖ ഐ ജി അശോക് യാദവ്, സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ ടി. ജയരാജൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥന ട്രഷറർ കെ.എസ് .ഔസേപ്പ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവർ സന്നിഹിതരായി.ചടങ്ങിൽ സംഘം ഡയറക്ടർ ബോർഡ് അംഗം സി കെ സുജിത്ത് സ്വാഗതവും സംഘം സെക്രട്ടറി കെ.സി വിജയകുമാർ നന്ദിയും പറഞ്ഞു.സർവീസിലിരിക്കെ അന്തരിച്ച ഹെഡ് ക്ലർക്ക് ഷൈൻ ബാബുവിൻ്റെ കുടുംബത്തിനുള്ള സംഘം ആനുകൂല്യം ചടങ്ങിൽ വച്ച് വിതരണം ചെയ്തു.കോവിഡ് സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങിൽ സഹകാരികൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ ലൈവ് ടെലികാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു.
Related Articles
February 25, 2021
279