കൊയിലാണ്ടി: പയ്യോളി ടൗണില്‍ പട്ടാപ്പകല്‍ കവര്‍ച്ച.രണ്ടു പേർ ജ്വല്ലറിയില്‍ കയറി സ്വര്‍ണവുമായി കടന്നു. പയ്യോളി ബസ്സ്റ്റാന്‍ഡിനു സമീപത്തെ പ്രശാന്തി ജ്വല്ലറിയില്‍ ആണ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നന്നരയോടെ കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാള്‍ ജ്വല്ലറിക്ക് അകത്തുകയറി സ്വര്‍ണാഭരണം അടങ്ങിയ ബോക്സ്മായി കടന്നു കളയുകയായിരുന്നു. ജ്വല്ലറിക്കു അകത്തുണ്ടായിരുന്ന ഉടമയുടെയും ജീവനക്കാരന്റെയും കയ്യില്‍ നിന്ന് തട്ടിപ്പറിച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. താലി ലോക്കറ്റ് അടങ്ങിയ സ്വണാഭരണങ്ങളുമായാണ് സംഘം രക്ഷപ്പെട്ടത് വടകര ഭാഗത്തേക്ക് രക്ഷപെട്ട പ്രതികള്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു പ്രതികളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധ നടത്തുകയാണ്.
Related Articles
Check Also
Close-
മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
February 9, 2024