Businesstop news

പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി കൊച്ചിയില്‍ ഫോക്‌സ്‌വാഗണിന്റെ എക്സലന്‍സ് സെന്റര്‍

കൊച്ചി: ഫോക്‌സ്‌വാഗണ്‍ ഇന്ത്യ കൊച്ചിയിലും തൃശൂരും പ്രീ-ഓണ്‍ഡ് കാറുകള്‍ക്കായി ഡിജിറ്റലായി സംയോജിപ്പിച്ച ദസ് വെല്‍റ്റ് ഓട്ടോ എക്സലന്‍സ് സെന്റര്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ദസ് വെല്‍റ്റ് ഓട്ടോ എക്സലന്‍സ് സെന്ററിലൂടെ ഉപയോക്താക്കള്‍ക്ക് പ്രീ-ഓണ്‍ഡ് കാറുകള്‍ ഡിജിറ്റലായി വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇഷ്ടാനുസൃതം സാധിക്കും. പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വാറന്റി ഉള്‍പ്പെടെയുള്ള സേവനങ്ങളുണ്ട്. പ്രൊഫഷണല്‍ കാര്‍ മൂല്യനിര്‍ണ്ണയം, പ്രത്യേക ഫിനാന്‍സ് ഓഫറുകള്‍, ഉന്നത ആക്സസറി പാക്കേജുകള്‍, തടസ്സരഹിതമായ കൈമാറ്റം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. നിലവില്‍, ഇന്ത്യയിലുടനീളം 105 ദസ് വെല്‍റ്റ് ഓട്ടോ (ഡിഡബ്ല്യുഎ) ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. 2020-21 ല്‍ 17 ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററുകള്‍ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതി.
പ്രീ-ഓണ്‍ഡ് കാറുകള്‍ക്ക് വിലയും സമഗ്രമായ പരിശോധനയും സര്‍ട്ടിഫിക്കറ്റും, കൂടാതെ, യഥാര്‍ത്ഥ ആക്‌സസറികള്‍, സര്‍വീസ്, വാറന്റി പാക്കേജുകള്‍ (12 മാസം വരെ), ഇന്‍ഷുറന്‍സ്, ഉപയോക്താക്കള്‍ക്ക് സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ ബിസിനസ് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓരോ പ്രീ-ഓണ്‍ഡ് വാഹനവും സമഗ്രമായ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുകയും, 160-പോയിന്റ് ചെക്ക്‌ലിസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും തേര്‍ഡ് പാര്‍ട്ടി ഇന്‍സ്പെക്ടറുടെ പരിശോധന നടത്തുകയും ചെയ്യുന്നു. തടസ്സമില്ലാത്തതും സമ്പര്‍ക്കരഹിതവുമായ അനുഭവത്തിനായി ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററിലുടനീളം ഡിജിറ്റൈസേഷന്‍ പ്രാപ്തമാക്കിയിട്ടുണ്ട്.ഡിഡബ്ല്യുഎ വെബ്സൈറ്റില്‍ ഓണ്‍ലൈനായി വാഹനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.  ദസ് വെല്‍റ്റ് ഓട്ടോ വാല്യുവേറ്റര്‍ ആപ്ലിക്കേഷന്‍ വഴി കാറിന്റെ മൂല്യനിര്‍ണ്ണയം നടത്താനും ഡിജിറ്റല്‍ അനുഭവത്തിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകള്‍ തിരയുന്നവര്‍ക്കായി ഡിജിറ്റലായി പ്രാപ്തമാക്കിയ ഒരു പരിഹാരമാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്. ഇതിനനുസൃതമായി, ഫോക്സ്‌വാഗണ്‍ 2021ഓടെ 17 ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററുകള്‍ കൂടി ആരംഭിക്കും. ഡിഡബ്ല്യുഎ എക്സലന്‍സ് സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സമഗ്രമായ പരിശോധനയും ആന്തരിക ഓഡിറ്റുകളും ബ്രാന്‍ഡ് നടത്തുന്നു.

ഉടമസ്ഥാവകാശ കാലയളവിലുടനീളം കണ്‍സള്‍ട്ടേഷന്‍, വിദഗ്ദ്ധോപദേശം, ഡിഡബ്ല്യുഎ റിലേഷന്‍ഷിപ്പ് മാനേജര്‍, റോഡ്-സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം, ടെസ്റ്റ് ഡ്രൈവ്, വെഹിക്കിള്‍ കസ്റ്റമൈസേഷന്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഡിഡബ്ല്യുഎ എക്സലന്‍സ് സെന്റര്‍ വഴി ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close