KERALAtop news

വനമേഖല സംരക്ഷിച്ച്, പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് തുരങ്ക പാത യാഥാർത്ഥ്യമാക്കും ;മുഖ്യമന്ത്രി

ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത പ്രൊജക്റ്റ് ലോഞ്ചിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മുക്കം: കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന  ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായിവിജയൻ ഓൺലൈനായായി ഉദ്ഘാടനം ചെയ്തു.കോഴിക്കോട്, വയനാട് ജില്ലകളിലെ വനമേഖലക്ക് ഒരു പ്രശ്നവും വരാതയും മേഖലയിലെ പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്തും അന്തിമ രൂപരേഖ തയ്യാറാക്കി തുരങ്ക പാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ധേഹം.മലബാറിലെ വ്യാവസായിക, ടൂറിസം മേഖലക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ പാത ഉപകരിക്കും. കർണ്ണാടകയിൽ നിന്ന് മലബാറിലേക്കുള്ള ചരക്ക് നീക്കം ഉൾപ്പെടെ എളുപ്പമാവുന്നതോടെ മലബാർ വികസനവും യാഥാർത്ഥ്യമാവും. പല പദ്ധതികളും എതിർപ്പുകൾ മൂലം അട്ടിമറിക്കപ്പെടാറുണ്ടന്നും എന്നാൽ അന്നാവശ്യമായ വിവാദങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി ജി. സുധാകരൻ അധ്യക്ഷനായി. മന്ത്രി ടി.എം. തോമസ് ഐസക്, മന്ത്രി ടി.പി.രാമകൃഷ്ണൻ,
 മന്ത്രി എ.കെ.ശശീന്ദ്രൻ, താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ,
ജോർജ് എം തോമസ് എം എൽ എ, പി.ടി.എ റഹീം എം എൽ എ, തുടങ്ങിയവർ  പങ്കെടുത്തു. കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രാദേശികമായി രാവിലെ പത്തിന് പൊതുപരിപാടിയും നടന്നു.
മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാൻഡിലും തിരുവമ്പാടി ബസ്സ്റ്റാൻഡിലും ക്രമീകരിച്ച വലിയ സ്ക്രീനിലും ചടങ്ങുകൾ പ്രദർശിപ്പിച്ചു.
പദ്ധതിയുടെ വിശദപഠനവും നിർമാണവും കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നടത്തുന്നത്. സർവേ നടപടികൾ കഴിഞ്ഞമാസം 22-ന് തുടങ്ങിയിരുന്നു. മൂന്നുമാസത്തിനകം പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഡി.പി.ആർ. തയ്യാറാക്കി കേന്ദ്രാനുമതിക്കായി സമർപ്പിക്കും.
സർവേ പൂർത്തീകരിക്കുന്നതിന് മൂന്നുമാസമെടുക്കും.
തുരങ്കപാതയുടെ നിർമാണം മാർച്ചിൽ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മൂന്നുവർഷംകൊണ്ട് തുരങ്കം പൂർത്തിയാക്കാനാകും
വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാത യാഥാർത്ഥ്യമാവുന്നതോടെ
കൊച്ചി – ബെംഗളൂരു യാത്ര ദൂരംകുറയും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും സാധിക്കും. പാത
യാഥാർഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവുംനീളമേറിയ മൂന്നാമത്തെതുരങ്കപാതയാകുമിത്.
850 കോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 658 കോടിരൂപ വകയിരുത്തി
ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിൽ നിന്ന്
മേപ്പാടി കള്ളാടിയിലേക്കാണ്   തുരങ്കം പണിയുന്നത്.
ആകെ 7.82 കിലോമീറ്റർ നീളമുള്ള പാതയിൽ. സ്വർഗംകുന്നിൽനിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close