കൊച്ചി: നടന്‍ ടൊവിനോ തോമസിന് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റില്‍ വെച്ചാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച താരത്തെ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
കള എന്ന പുതിയസിനിയുടെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേറ്റതാണ് പരുക്കിന് കാരണം.
രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന കളയുടെ രചന യദു പുഷ്പാകരനും രോഹിതും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.