localPoliticstop news

കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണർത്താൻ ഡിവൈഎഫ്ഐ

കോഴിക്കോട് : കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണർത്തുന്നതിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ സാംസ്കാരിക നായകന്മാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകൾ സന്ദർശിക്കുന്ന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ സെക്രട്ടറി വി വസീഫിൻ്റെ നേതൃത്വത്തിൽ  എഴുത്തുകാരൻ കെ പി രാമനുണ്ണിയുടെ വീട് സന്ദർശിച്ചാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം വേദന ജനകമാണെന്ന് കെ പി രാമനുണ്ണി പറഞ്ഞു. പെട്ടെന്ന് ഉണ്ടാകുന്ന വൈകാരികക്ഷോഭം കൊണ്ടുള്ള കൊലപാതങ്ങളല്ല നടന്നിരിക്കുന്നത്. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകങ്ങൾ. വീണ്ടും വീണ്ടും പ്രകോപനങ്ങൾ സൃഷ്ടിക്കുകയും ക്രമസമാധന നില തകർക്കാനുള്ള നീക്കവും ഈ കൊലപാത പരമ്പരയ്ക്ക് പിറകിലുണ്ട്. ഇതുവഴി കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തി അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ കളിക്കോപ്പുകളായി പലരും മാറി കൊണ്ടിരിക്കുന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിലുള്ളത്. നാടിൻ്റെ പ്രതീക്ഷയും കുടുംബത്തിൻ്റെ താങ്ങും തണലുമായ ചെറുപ്പക്കാരെ കൊലപ്പെടുന്നതിനെ ജനാധിപത്യ രീതിയിൽ നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടണം. കൊലപാതക രാഷ്ടീയത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് ജനകീയമായി പ്രതിരോധിക്കണമെന്നും രാമനുണ്ണി പറഞ്ഞു.
വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് സാംസ്കാരിക പ്രവർത്തരുടെ വീടുകൾ സന്ദർശിച്ച് ക്യാമ്പയിന് പിന്തുണ തേടുമെന്ന് ജില്ലാ സെക്രട്ടറി വി വസീഫ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് അഡ്വ. എൽ ജി ലിജീഷ്, കെ അഭിജേഷ് എന്നിവരുമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close