കൊയിലാണ്ടി: മേപ്പയ്യൂര്‍ ചെറുവണ്ണൂരില്‍ 14 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 99 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 14 പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത് വാര്‍ഡ് 8 ല്‍ താമസിക്കുന്ന 7 കുടുംബാംഗങ്ങള്‍ക്കാണ് പോസിറ്റീവായത്, വാര്‍ഡ് 10 ല്‍ നേരത്തെ റിപ്പോട്ട് ചെയ്ത വ്യക്തിയുടെ ബന്ധുക്കളായ രണ്ട് പേര് ,വാര്‍ഡ് 3ല്‍ നേരത്തെ പോസിറ്റീവായ വ്യക്തിയുടെ വീട്ടിലെ രണ്ട് പേര്, 2,13,15 എന്നി വാര്‍ഡുകളില്‍ ഓരോ ആള്‍ക്കു വീതവുംമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കംവഴി രോഗംവ്യാപനം നടക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു അഭ്യര്‍ത്ഥിച്ചു
Related Articles
Check Also
Close-
റോട്ടറി കാലിക്കറ്റ് സൺറൈസ് ഭാരവാഹികൾ ചുമതലയേറ്റു
July 1, 2023