കൊയിലാണ്ടി: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കെ റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹസമരത്തിന്റെ ഒൻപതാം ദിവസം ചന്ദ്രിക ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.
ജനകീയസമരങ്ങളെ ഭരണകൂടം മാനിക്കുന്നില്ലെന്നും, വികസനത്തിന്റെ പേര് പറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി എന്ന സത്യത്തിന്റെ പേരിൽ നടത്തുന്ന ജനകീയസമരങ്ങൾക്ക് പത്രപ്രവർത്തകലോകത്തിന്റെ മുഴുവൻ പിന്തുണയുണ്ടാവുമെന്നും
അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധ സമിതി കമ്മറ്റി ചെയർമാൻ ടി. ടി ഇസ്മയിൽ അധ്യക്ഷം വഹിച്ചു. ഷിജു പി.കെ പ്രവീൺ ചെറുവത്ത് എന്നിവർ സംസാരിച്ചു.