കൊയിലാണ്ടി: കൊറോണയുടെ പേരില്‍ അശാസ്ത്രീയമായി കട അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു വലിയങ്ങാടിയില്‍ അടച്ചിട്ട കടകള്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏകോപന സമിതി ജില്ലാ നേതാക്കളെ അറസ്‌റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊയിലാണ്ടി യൂണിറ്റ് പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ എം രാജീവന്‍, ജനറല്‍ സെക്രട്ടറി ടിപി ഇസ്മായില്‍, എം ശശീന്ദ്രന്‍, ജലീല്‍ മൂസ, റിയാസ് അബൂബക്കര്‍, ഷൌക്കത്ത് അലി, ഷാജഹാന്‍, ജെ കെ ഹാഷിം, ഉഷ മനോജ്, ടി എ സലാം, പി ഷബീര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.