കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട് ജില്ലാ സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ സംയുക്ത സഹകരണത്തോടു കൂടെ വെബിനാർ സംഘടിപ്പിച്ചു.
“കോവിഡ്-19 വ്യാപന കാലഘട്ടത്തിൽ മാനസികാരോഗ്യം കൈവിടാതെ സൂക്ഷിക്കുകയെന്നതാണ് പ്രധാനമെന്ന് വെബിനാറിനു നേതൃതം നൽകിയ മേയ്ത്ര ഹോസ്പിറ്റൽ ജെറിയാട്രിക് സൈക്യാട്രിക് കൺസൾട്ടൻറ് ആയ ഡോ.ഷീബ നൈനാൻ പറഞ്ഞു. വയോജനങ്ങൾ റിവേഴ്സ് ക്വാറൻറീൻ പാലിച്ച് സന്തോഷമായും പേടികൂടാതിരിക്കുകയുമാണ് വേണ്ടത്. വീട്ടകങ്ങളിൽ പോലും സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. ഇവർ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും അവ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ചും ഡോ. ഷീബ നൈനാൻ വിശദീകരിച്ചു”.
കോഴിക്കോട് സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷനിലെ നിരവധി വയോധികർ വെബിനാറിൽ പങ്കാളികളായി. സജിത്ത് കണ്ണോത്ത് ((മാനേജർ- കോർപ്പറേറ്റ് റിലേഷൻസ്, മേയ്ത്ര ഹോസ്പിറ്റൽ) മോഡറേറ്ററായി.