കൊച്ചി: നിസ്സാന്റെ ബി-എസ് യുവി ‘നിസ്സാന്‍ മാഗ്‌നൈറ്റ്’ ന്റെ ആഗോള അനാച്ഛാദന തീയതി നിസ്സാന്‍ പ്രഖ്യാപിച്ചു. 2020 ഒക്ടോബര്‍ 21ന് വാഹനത്തിന്റെ ആഗോള അനാച്ഛാദനം നടക്കും. വെര്‍ച്വല്‍ ആയാണ് അനാച്ഛാദന പരിപാടി നടക്കുക.
ജപ്പാനില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള നിസാന്‍ മാഗ്‌നൈറ്റ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്‌റ്റൈലിഷ് ഡിസൈനും ശക്തമായ, റോഡ് സാന്നിധ്യവുമുള്ള നിസ്സാന്‍ മാഗ്‌നൈറ്റ് ഭാവിയിലേക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്ന സവിശേഷതകളാല്‍ സമ്പന്നമായ ഒരു പ്രീമിയം വാഹനമാണ്.
നിസ്സാന്‍ ജിടി-ആര്‍, നിസ്സാന്‍ ആര്യ എന്നിവ ടെസ്റ്റിംഗ് നടത്തിയ ലോകോത്തര ടെസ്റ്റിംഗ് ഫെസിലിറ്റിയുള്ള ടോചിഗിയിലെ നിസ്സാന്റെ പ്രോവിംഗ് ഗ്രൗണ്ടിലാണ് നിസ്സാന്‍ മാഗ്‌നൈറ്റ് ടെസ്റ്റിംഗ് നടത്തിയത്. ‘സബ്-നാല് മീറ്റര്‍ വിഭാഗത്തില്‍ ഒരു മികച്ച വാഗ്ദാനമാണ് മാഗ്‌നൈറ്റ്, ബി-എസ് യുവി വിഭാഗത്തെ നിസാന്‍ മാഗ്‌നൈറ്റ് പുനര്‍നിര്‍വചിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മാഗ്‌നൈറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്, ”നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
നിസ്സാന്റെ ആഗോള ബി-എസ് യുവി പൈതൃകവും നൂതന ജാപ്പനീസ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിര്‍മ്മിചിരിക്കുന്നതാണ് നിസ്സാന്‍ മാഗ്‌നൈറ്റ്. ബോള്‍ഡ് എക്സ്റ്റീരിയര്‍, ഇന്റീരിയറുകള്‍, സാങ്കേതികവിദ്യ, മികച്ച പ്രകടനം എന്നിവയാണ് നിസ്സാന്‍ മാഗ്‌നൈറ്റിന്റെ സവിശേഷതകള്‍