കോഴിക്കോട്: പാറോപ്പടി പോപ്പുലര്‍ ഫിനാന്‍സില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്. ആറ് കോടിയോളം വരുന്ന നിക്ഷേപത്തുക വിവിധ എല്‍ എല്‍ പി കമ്പനി രൂപീകരിച്ച് വക മാറ്റിയതായി പോലീസ് റെയ്ഡില്‍ കണ്ടെത്തി. ചേവായൂര്‍ സി ഐ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആയിരുന്നു റെയ്ഡ്. ലെഡ്ജറും എക്കൗണ്ട് ട്രാന്‍സ്ഫര്‍ വിവരങ്ങളും പിടിച്ചെടുത്തു.
പണം എവിടേക്കെല്ലാം ട്രാന്‍സ്ഫര്‍ ചെയ്തുവെന്നത് പരിശോധിച്ചു വരികയാണ്.
മൈ പോപ്പുലര്‍ മറൈന്‍ പ്രൊഡക്ട് എല്‍ എല്‍ പി, മേരി റാണി പ്രൈവറ്റ് എല്‍ എല്‍ പി എന്നിങ്ങനെ നിരവധി എല്‍ എല്‍ പികളുണ്ടാക്കി ലക്ഷങ്ങള്‍ അതിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. പരിസര വാസികളാണ് ഇവിടെ നിക്ഷേപിച്ചവരിലേറെയും.
79 ലക്ഷം രൂപ ഒരു പറോപ്പടി സ്വദേശി നിക്ഷേപിച്ചതിന്റെ രേഖകളടക്കമാണ് പിടിച്ചെടുത്തത്. കണക്കുകള്‍ വിശദമായി പരിശോധിച്ചതിനു ശേഷമെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂവെന്ന് ചേവായൂര്‍ സി ഐ ടി .പി ശ്രീജിത്ത് പറഞ്ഞു.