കൊയിലാണ്ടി: ഹാർബർ അടച്ചതോടെ മത്സ്യ വില്പന ദേശീയപാതയോരത്ത്. മുപ്പത്തിമൂന്നാം വാർഡിലെ ദേശീയപാതയോരത്താണ് കോവിഡമാനദണ്ഡങ്ങൾ ലംഘിച്ച് മത്സ്യ വില്പന. ഇതര സംസ്ഥാനമായ കർണ്ണാടകയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും കണ്ടെയ്നറിൽ എത്തുന്ന മത്സ്യങ്ങൾ ഹോൾസെയിൽ ആയി ചെറിയ വാഹനങ്ങളിലെക്കും,ബൈക്കുകാർക്കുമായാണ് വില്പന. ഹാർബർ അടച്ചതോടെ ഇവരെല്ലാവരും ദേശീയ പാതയോരത്ത് തമ്പടിക്കുകയാണ്.
വൻ മത്സ്യവിപണന കേന്ദ്രമായി. ദേശീയപാതയോരംമാറിയിരിക്കുകയാണ്. ഇത് പരിസര പ്രദേശങ്ങളിലുള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നു.
കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തി രോഗവ്യാപനത്തിന് ഇടവരുത്തുന്ന ഈ നടപടിയ്ക്ക് എതിരെ പരാതിഅറിയിച്ചിട്ടും, പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നഗരസഭാ കൗൺസിലർ ഷീബാ സതീശൻ ആരോപിച്ചു.