കണ്ണൂര്‍: ആലക്കോട് പതിമൂന്ന് വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജോസനാണ് മരിച്ചത്. ഒക്ടോബര്‍ ആറിന് പനിയെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയ ജോസന്‍ ശനിയാഴ്ച രാവിലെ മരിച്ചു. ശ്വാസതടസം നീക്കാന്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. പനി കൂടി ന്യുമോണിയ ആയി മാറുകയായിരുന്നു. കുട്ടി ചെറുപ്പത്തില്‍ പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തിരുന്നില്ലെന്നും വൈറസ് ബാധ പെട്ടെന്ന് ശരീരത്തെ ബാധിച്ചത് ഇതുകൊണ്ടാകാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.