മുക്കം: ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ച ഫുട്‌ബോള്‍ ഭവനം മുജീബ് പെരിയാരത്തിന് കൈമാറി. പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം എട്ട് ലക്ഷത്തോളം ചെലവില്‍ നിര്‍മ്മിച്ച പുതിയ ഭവനത്തിന്റെ താക്കോല്‍ദാനം കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. ക്ലബ് നടത്തിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും മിച്ചം ലഭിച്ച പണവും ഉദാരമതികളുടെ സംഭാവനയും സമാഹരിച്ചായിരുന്നു മുജീബിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. ക്ലബ് പ്രസിഡണ്ട് സി.വി ലുക്മാന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുല്ല, മെഡിക്കല്‍ ഓഫീസര്‍ ഡോ.മനുലാല്‍, ക്ലബ് സെക്രട്ടറി സിദ്ദിക് ചക്കും പുരായില്‍, ഷമീര്‍ കൊടിയത്തൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി, ഫിറോസ് കൂടത്തില്‍, റഫീഖ് പുത്തലത്ത്, ശരീഫ് കൂട്ടകടവത്ത്, റഹീം കനിച്ചാടി തുടങ്ങിയവര്‍ സംസാരിച്ചു.
Related Articles
September 20, 2021
263
വിഴുങ്ങാനുളള ശ്രമത്തിനിടെ കൊമ്പ് കൊണ്ട് കുത്തേറ്റ് പെരുമ്പാമ്പും ,ശ്വാസം മുട്ടി കാട്ടാടും ചത്തു
September 19, 2020
262