കോഴിക്കോട്: കോൺഗ്രസ് ബിജെപി കൊലയാളികൾക്കെതിരെ
നാടുണരുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ 12500 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പേരാമ്പ്ര ബ്ലോക്കിലെ മാർക്കറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടൗൺ ബ്ലോക്ക് നേതൃത്വത്തിൽ പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് , .കൊയിലാണ്ടി ബ്ലോക്കിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് എൽ ജി ലിജീഷ്, കുന്നുമ്മൽ ബ്ലോക്കിൽ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ പി സി ഷൈജു, കോഴിക്കോട് സൗത്ത് ബ്ലോക്കിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത് .പേരാമ്പ്ര ബ്ലോക്കിലെ ചാത്തോത്ത് താഴെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷ് എന്നിവരും ഉദ്ഘാടനം ചെയ്തു