കൊയിലാണ്ടി: അത്തോളി കുനിയിൽക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂർ കുളൂർ ഹൗസിൽ രേഖ രാജുവാണ്(39) ചൊവ്വാഴ്ച പുഴയിൽ ചാടിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കൊയിലാണ്ടി ഫയർ & റെസ്ക്യു ടീമും കോരപ്പുഴ സ്പൈമോക്ക് ടീമും നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ഉച്ച ഒന്നേകാലോടെയാണ് പാലത്തിൻ്റെ അഞ്ചാം തൂണിന് സമീപം മൃതദേഹം കണ്ടെത്തിയത്.തിരുവങ്ങൂരിൽ ഹയർ ഗുഡ്സ് സ്ഥാപനം നടത്തുന്ന കുളൂർ രാജുവാണ് ഭർത്താവ് .ഏക മകൻ യദു വെസ്റ്റ് ഹിൽ പോളിടെക്നിക് ഒന്നാം വർഷ വിദ്യാർത്ഥിയാണ്. മൃതദേഹം കൊയിലാാണ്ടി താലൂക്ക് ആശുുപത്രിയിലേക്ക് മാറ്റി.