localtop news

കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാക്കി മാറ്റും മന്ത്രി ശൈലജ ടീച്ചർ

കുന്നമംഗലം: കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് വേണ്ടി 60 ലക്ഷം രൂപ ചെലവിൽ പാലാഴിയിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യരംഗത്ത് ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ വലിയ മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. പുതിയതായി 5800 തസ്തികകൾ അനുവദിച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായെന്നും അവർ തുടർന്നു പറഞ്ഞു.

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ.പി ഹസീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് പാലാതൊടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ രമണി,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ഉഷാദേവി, കെ.പി ജയലക്ഷ്മി, എൻ ജയപ്രശാന്ത്, സി അശോകൻ, എൻ.പി ബാലൻ, കെ.കെ കോയ, എ.പി സൈതാലി, പി വിവേക് സംസാരിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി സുമ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close