localtop news

ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കാൻ കാരണമാകും ! ജെ അരുൺ ബാബു

പേരാമ്പ്ര: എല്ലാതരം വിവേചനങ്ങൾക്കെതിരയും പോരാട്ടം നടത്തിയ നവോത്ഥാന നായകൻ ഗുരുദേവന്റ പേരിൽ തുടങ്ങുന്ന ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥി കൾക്കിടയിൽ വിവേചനം സൃഷ്ടിക്കാൻ കാരണമാകുമെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല പ്രതീക്ഷയും ആശങ്കളും എന്ന വിഷയത്തിൽ എ ഐ എസ് എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം
വിദ്യാർത്ഥികൾക്ക് രണ്ടു തരം സർട്ടിഫിക്കറ്റ് നൽകുന്നതിനുകൂടെ കാരണമാകുന്നതരത്തിൽ ധൃതിപിടിച്ചു യാതൊരു അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച പോലും നടത്തതെ ഒക്ടോബർ 2 നു എടുത്തുചാടി ഓപ്പൺ സർവ്വകലാശാല പ്രഖ്യാപനം നടത്തിയത് സർക്കാരിനെതിരെ കോടതിയിൽ നിന്ന് വിധി വരാൻ കാരണമായതോടപ്പം ഗുരുദേവന്റ പേര് മോശമായി വലിച്ചിഴക്കാൻ കാരണമാവുന്നുണ്ടെന്നും 79 ൽ അച്യുതമേനോൻ ദീർഘ വീക്ഷണത്തോടെ ആരംഭിച്ച പാരലൽ കോളേജ്കൾക്ക് മരണ മണി മുഴക്കുന്നത് സ്വാശ്രയ കോളേജ് കൾക്ക് വിദ്യാഭ്യാസ കച്ചവടത്തിന് വലിയ അവസരം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ ആവള അധ്വക്ഷത വഹിച്ചു കേരള സർക്കാർ ആരംഭിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി ഓപ്പൺ യൂണിവേഴ്സിറ്റി എന്ന കാഴ്ചപ്പാടിന് തന്നെ വിപരീത മാണെന്ന് വെബിനാറിൽ സംവദിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ  എം എം സചീന്ദ്രനും അഭിപ്രായപ്പെട്ടു എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ എ കെ എസ് ടി യു പ്രതിനിധി പി കെ സബിത്ത് മാസ്റ്റർ, പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സജി കെ രാജ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ബി ദർശിത്ത്, മണ്ഡലം സെക്രട്ടറി ശ്യാമിൽ കാരയാട്, ശരത്ത് കൃഷ്ണ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close