KERALAlocaltop news

കേരള ടൂറിസം: അതിഥികളെ സ്വീകരിക്കാന്‍ സുസജ്ജമെന്ന് ഒയോ

കോഴിക്കോട്: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അതിഥികളെ സ്വീകരിക്കാന്‍ സുസജ്ജമാണെന്ന് ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് അറിയിച്ചു. കേരളത്തിലെ 19 നഗരങ്ങളിലായി 200-ലേറെ ഹോട്ടലുകളും 4500 മുറികളുമുള്ള 90-ലേറെ വീടുകളും ഒയോയ്ക്കുണ്ട്.
സാനിറ്റൈസ്ഡ് സ്‌റ്റേയ്‌സ് എന്ന പുതിയ അനുഭവം അതിഥികള്‍ക്ക് ലഭ്യമാക്കാനാണ് ഒയോ ഉദ്ദേശിക്കുന്നത്. ഒയോ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ്, ഇ-മെയില്‍ ഹെല്‍പ് ലൈന്‍ എന്നി ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ സാനിറ്റൈസ്ഡ് സ്‌റ്റേയ്‌സ് ടാഗ് ഉപയോഗിച്ച് ഒയോ ഹോട്ടല്‍ ബുക്ക് ചെയ്യാം.
ഏറ്റവും പുതിയ സംസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഹ്രസ്വയാത്ര ആസൂത്രണം ചെയ്യുന്ന ആഭ്യന്തര യാത്രക്കാരെ  (ഏഴ് ദിവസത്തില്‍ താഴെ) ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും യാത്രക്കാര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-പാസിന് അപേക്ഷിക്കണം; ഏഴു ദിവസത്തില്‍ കൂടുതല്‍ കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക്, എത്തിച്ചേരുന്നതിന് 48 മണിക്കൂറിനുള്ളില്‍  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ സംസ്ഥാനത്ത് എത്തുമ്പോള്‍ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ ഒയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഹര്‍ഷിത് വ്യാസ് സ്വാഗതം ചെയ്തു.
ഉപഭോക്താവിന്റെയും ഹോട്ടല്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ഹോസ്പിറ്റാലിറ്റി ചെയിന്‍ ചെക്ക്-ഇന്‍, ചെക്ക് ഔട്ട് എന്നിവയ്ക്കായി മിനിമം-ടച്ച് എസ് ഒ പികള്‍ തയ്യാറാക്കുകയും, പുതുക്കിയ പ്രവര്‍ത്തന രീതികളെക്കുറിച്ച് (ആരോഗ്യ-സ്‌ക്രീനിംഗ്, അണുവിമുക്തമാക്കല്‍, ദൂരം മാര്‍ക്കറുകള്‍ മുതലായവ) ജീവനക്കാര്‍ക്ക് വിശദമായ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഐ സി എം ആര്‍ അംഗീകൃത പാത്തോളജി ലാബുകളിലൂടെ ടെസ്റ്റുകള്‍ പ്രാപ്തമാക്കുന്ന ഡോ. ലാല്‍ പാത്ത് ലാബ്‌സ്, എസ് ആര്‍ എല്‍ ഡയഗ്‌നോസ്റ്റിക്‌സ്, 1 എം ജി, സിന്ധു ഹെല്‍ത്ത് പ്ലസ് എന്നിവയുമായി സഹകരിച്ച് കമ്പനി അടുത്തിടെ കോവിഡ് -19 ടെസ്റ്റിംഗ് സഹായം ഉപയോക്താക്കള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close