മേപ്പയ്യൂർ : സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷൻ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ മാതൃകാ പച്ചത്തുരുത്ത് സൃഷ്ടിച്ച മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചു. ആയിരം പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പ്രഖ്യാപനത്തിന്റെ ഭാഗമായി മേപ്പയ്യൂരിൽ നടന്ന അനുമോദനചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന സെക്രട്ടറി രാജേഷ് അരിയിലിന് ഹരിതകേരളം മിഷൻ പുരസ്കാരം കൈമാറി. രണ്ടാം വാർഡിലെ അരീപ്പാറയിലാണ് തൊഴിലുറപ്പു പദ്ധതി,സോഷ്യൽ ഫോറസ്ട്രി എന്നിവയുടെ സഹകരണത്തോടെ പച്ചത്തുരുത്ത് സൃഷ്ടിച്ചത്. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യൂസഫ് കോറോത്ത്, മെമ്പർമാരായ ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.രതീഷ്, കെ.ഉഷ, അസി.സെക്രട്ടറി അനിൽ കുമാർ, കോ-ഓഡിനേറ്റർ മഞ്ഞക്കുളം നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Related Articles
Check Also
Close-
കർഷക ബില്ലുകൾ പിൻവലിക്കണം – കിസാൻ കോൺഗ്രസ്
September 24, 2020