localtop news

കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനം- മാര്‍ഗനിര്‍ദേശം

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലേയും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലേയും വിവിധ മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യവസ്തുക്കളുടെ സേവനങ്ങള്‍ക്കും വൈദ്യ-അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ സഞ്ചാരം അനുവദനീയമല്ല.
ഒരു എന്‍ട്രിയും എക്‌സിറ്റും മാത്രമായിരിക്കും ഉണ്ടാവുക.
ആരോഗ്യമേഖലയില്‍ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, വെറ്ററിനറി ആശുപത്രികള്‍, മരുന്നുകളുടെ നിര്‍മാണ യൂണിറ്റുകള്‍, മറ്റുഅവശ്യവസ്തുക്കള്‍ എന്നിവയ്ക്കാണ് പ്രവർത്തനാനുമതിയുള്ളത്.

റേഷന്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ശുചിത്വ ഇനങ്ങള്‍, പഴങ്ങളും പച്ചക്കറികളും, പാല്‍ ബൂത്തുകള്‍, കോഴി, മാംസം, മത്സ്യം, മൃഗങ്ങളുടെ തീറ്റ, കാലിത്തീറ്റ എന്നിവയും കാര്‍ഷിക മേഖലയില്‍ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, സംഭരണം, വിപണനം, കാര്‍ഷിക വില്‍പ്പന, ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പന്നങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍, കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ള ജൈവവളം എന്നിവയുടെ ഉത്പാദനം, വിതരണം, ചില്ലറ വില്‍പ്പന എന്നിവയും മൃഗസംരക്ഷണ മേഖലയില്‍ പാല്‍, പാലുല്‍പന്നങ്ങളുടെ സംസ്‌കരണം, വിതരണം, ശേഖരണം, വില്‍പ്പന, പാല്‍ സംസ്‌കരണ പ്ലാന്റുകള്‍, ഗതാഗത, വിതരണ ശൃംഖല എന്നിവയ്ക്കും കോഴി ഫാമുകള്‍, ഹാച്ചറികള്‍, എന്നിവയുള്‍പ്പെടെയുള്ള മൃഗസംരക്ഷണ ഫാമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കന്നുകാലി വളര്‍ത്തല്‍ പ്രവര്‍ത്തനം, തീറ്റ ഉല്‍പാദനം, തീറ്റ പ്ലാന്റുകള്‍ എന്നിവയ്ക്കുമാണ് അനുമതിയുള്ളത്.

എല്ലാ ദേശസാല്‍കൃത ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും കുറഞ്ഞ ജീവനക്കാരുമായി രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ പ്രവര്‍ത്തിക്കാം.
പൊതുവിതരണത്തില്‍ എണ്ണ, വാതക മേഖലകളുടെ പ്രവര്‍ത്തനം, ശുദ്ധീകരണം, ഗതാഗതം, വിതരണ സംഭരണം, ചില്ലറ വില്‍പ്പന, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും
വൈദ്യുതി മേഖലയ്ക്കും വെള്ളം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജന മേഖലകള്‍
ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവക്കും അനുമതിയുണ്ട്.
കുറഞ്ഞ ജീവനക്കാരുമായി ഉച്ചയ്ക്ക് രണ്ടുവരെ കൊറിയര്‍ സേവനങ്ങള്‍ക്കും അനുമതിയുണ്ട്. റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും രാത്രി 9 വരെ പാഴ്‌സലുകള്‍ വിതരണം ചെയ്യാം. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല. ഫിഷ് ഹാര്‍ബറുകള്‍ക്കും ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍ക്കും നിരീക്ഷണത്തിന് ശേഷം പ്രവര്‍ത്തിക്കാം.

പലചരക്ക് കടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ 7 നും രാവിലെ 9 നും ഇടയില്‍ വസ്തുക്കള്‍ കടയിലേക്ക് കൊണ്ടുവരാം. ഇവിടങ്ങളില്‍ 10 മുതല്‍ വൈകിട്ട് ആറുവരെയേ വില്‍പന നടത്താവൂ.
മില്‍ക്ക് ബൂത്തുകള്‍ക്ക് രാവിലെ 5 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ ആറുവരെയും പ്രവര്‍ത്തിക്കാം. രാത്രി 7 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ ആയിരിക്കും. എടിഎമ്മുകള്‍ക്ക് പ്രവര്‍ത്തിക്കാം.

എണ്ണ, വാതക മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍, പെട്രോള്‍, ഡീസല്‍ മണ്ണെണ്ണ, സിഎന്‍ജി, എല്‍പിജി പിഎന്‍ജി ഉല്‍പ്പന്നങ്ങളുടെ ഗതാഗതം, വിതരണം, സംഭരണം, ചില്ലറ വില്‍പ്പനയ്ക്കും വെള്ളം, ടെലികമ്മ്യൂണിക്കേഷനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും അനുമതിയുണ്ട്. റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും രാത്രി 9 വരെ പാഴ്‌സലുകള്‍ വിതരണം ചെയ്യാം. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല.
സംസ്ഥാന, ദേശീയ പാത വഴിയുള്ള ഗതാഗതം അനുവദനീയമാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല.

കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തയിടങ്ങളില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ബ്രേക്ക് ദി ചെയിന്‍ കര്‍ശനമായി പാലിക്കണം. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.
ജീവനക്കാരും സന്ദര്‍ശകരും എല്ലായ്‌പ്പോഴും മാസ്‌കുകള്‍ ഉപയോഗിക്കണം. മൊത്തം ആളുകളുടെ എണ്ണം 100 ചതുരശ്രയടിക്ക് 10 ആളുകളായി പരിമിതപ്പെടുത്തി. ആളുകള്‍ പരസ്പരം 6 അടി അകലം പാലിക്കണം.
ഒരു സമയം അനുവദനീയമായ മൊത്തം സന്ദര്‍ശകരുടെ എണ്ണം സ്ഥാപനത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. രോഗലക്ഷണമുള്ള ആളുകളെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുത്. എല്ലാ ഷോപ്പുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശകര്‍ക്ക് സ്‌ക്രീനിംഗ് നിര്‍ബന്ധമാണ്.
ഏതെങ്കിലും ജീവനക്കാര്‍ക്കോ സന്ദര്‍ശകര്‍ക്കോ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയാണെങ്കില്‍ ഉടനടി ആരോഗ്യവകുപ്പില്‍ വിവരം അറിയിക്കണം.ഇത് ലംഘിക്കുകയാണെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് 14 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവര്‍ നിര്‍ബന്ധമായും ക്വാറന്റീന്‍ പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close