ചെന്നൈ: 15 കോടിയുടെ റെഡ്മി മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. തമിഴ്‌നാട്ടിലാണ് സംഭവം. റെഡ്മി നിര്‍മാണ പ്ലാന്റില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കൃഷ്ണഗിരിക്കടുത്ത് വെച്ച് തട്ടിയെടുത്താണ് മോഷണം.
ചെന്നൈ-ബെംഗളുരു ഹൈവേയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ച. കാറിലെത്തിയ സംഘം ലോറിയെ തടഞ്ഞ് നിര്‍ത്തിയ ശേഷം ഡ്രൈവറെയും ക്ലീനറെയും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.
ഇവരെ, റോഡില്‍ അടിച്ചൊതുക്കിയ ശേഷം ലോറിയുമായി കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോറി കണ്ടെത്തിയെങ്കിലും പതിനയ്യായിരത്തിനടുത്ത് വരുന്ന ഫോണുകള്‍ എല്ലാം കടത്തിക്കളഞ്ഞിരുന്നു. ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.