localtop news

ചെറുകിട സംരംഭകർക്ക് സഹായവുമായി നിഷ്ഠ നിർമ്മാൺ ; ഉദ്‌ഘാടനം ശനിയാഴ്ച്ച

കോഴിക്കോട് : ചെറുകിട സംരംഭകരെ ഏകീകരിക്കുന്നതിനായി രൂപികരിച്ച . കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ സ്മാൾ മീഡിയം എന്റർപ്രൈസസ് (സി ഐ എം എസ് എം ഇ ) യുടെ കേരള കൗൺസിൽ രൂപീകരിച്ചു സംഘടനയുടെ ആദ്യ പദ്ധതി നിഷ്ഠ – ആഗോള വെർച്ച്വൽ പ്ലാറ്റ് ഫോം ഇതിനകം ആരംഭിച്ചു .ഇതിന്റെ ഭാഗമായി നിഷ്ഠ നിർമ്മാൺ ക്ലസ്റ്ററിന്റെ ലോഞ്ചിങ് ഒക്ടോബർ 24 ന് ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഓൺ ലൈൻ വഴി നടത്തും . ഉദ്‌ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ട് കേരള ചാപ്ടർ ചെയർമാൻ അജിത് ഭാസ്‌ക്കർ നിർവ്വഹിക്കും . മുഖ്യാതിഥി ഇമ്പാക്ട് കേരള ലിമിറ്റഡ് പ്രൊജക്റ്റ് ഡയറക്ടർ അബുൽ മാലിക്ക് .ഏഴു തരം വ്യവസായങ്ങളെ ആസ്പദമാക്കി വെർച്ച്വൽ പ്ലാറ്റ് ഫോമി ലാണ് നിഷ്ഠ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നത് ,ഇൻഫ്രാസ്റ്റേച്ചർ ആൻഡ് റിയൽ എസ്റ്റേറ്റ് ,ടെക്‌സ്‌റ്റൈൽസ് ,സർവീസസ് ,ഐ ടി ആൻഡ് ഇലക്ട്രോണിക്ക്സ് ,ആർട്ടിസാൻസ് ,ഫുഡ് ,ഹെൽത്ത് -വെൽനെസ്സ് തുടങ്ങിയവയാണ് ക്ലസ്റ്ററുകൾ . ചെറുകിട സംരംഭകരുടെ ദേശീയ ബിസിനസ്സ് ശൃംഖലയായി സി എം എസ് എം ഇ യുവ സംരംഭകർക്ക് വ്യക്തിഗതവും തൊഴിൽപരവുമായ വളർച്ചയ്ക്കായാണ് പ്രവർത്തിക്കുക . കോവിഡ് കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ചലനാത്മകമായ ഒരു സംരംഭക സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം

സംഘടനയുടെ ദേശീയ അധ്യക്ഷ ഇന്ത്യയിലെ മികച്ച 100 വനിതാ സംരംഭകരിൽ ഒരാളും രാഷ്ട്രപതി അവാർഡ് ജേതാവുമായ നബോമിത മസും ദാർ ആണ് .പുതു സംരഭകർക്ക് സർക്കാർ തലത്തിലുള്ള സഹായം ലഭ്യമാക്കൽ ,വൻ കിട സംരഭകരുമായുള്ള പരിചയപ്പെടൽ ,നിക്ഷേപകരെ കണ്ടെത്തൽ ,മാർക്കറ്റിംഗ് സഹായം ,പ്രോഡക്റ്റ് പരിചയപ്പെടുത്തൽ എന്നിവ ഓരോ ക്ലസ്റ്റർ യോഗങ്ങളിൽ നടത്തും .പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ 97461 33900 വിളിക്കാവുന്നതാണ് .മെയിൽ ഐഡി kl @ cimsme.in
പത്ര സമ്മേളനത്തിൽ സി ഐ എം എസ് എം ഇ കേരള ചെയർമാൻ സുശീൽ കുമാർ വളപ്പിൽ , വനിത വിഭാഗം ദേശീയ സെക്രട്ടറി അപർണ്ണ ജി കുമാർ ,ക്ലസ്റ്റർ ഡയറക്ടർ അജിത് ജോർജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close