കോഴിക്കോട് :നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ച് ചരിത്രത്തിന്റെ ഭാഗമായ മുൻ മുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയെ കെ ജി ഒ യു ആദരിച്ചു.
ഇതിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും നടത്തുന്ന കാരുണ്യ സ്പർശം പദ്ധതി യോട് അനുബന്ധിച്ച് കെ ജി ഒ യു കോഴിക്കോട് ജില്ലാ കമ്മിറ്റി വെള്ളിമാടുകുന്ന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള “ഹോം ഫോർ മെൻ്റലി ഡെഫിഷ്യൻ്റ് ചിൽഡ്രൻ” അന്തേവാസികൾക്ക് ഭക്ഷണത്തിനായുള്ള തുക നൽകി. തുക എം കെ രാഘവൻ എം. പി സാമുഹ്യ നീതി സുപ്രണ്ട് കെ. പ്രകാശന് കൈമാറി .കെ ജി ഒ യുടെ നേത്രത്വത്തിൽ വയനാട്ടിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിലേക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി 50000 രുപയും നൽകി. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ഡോ ജിജിത് യു എസ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി എ. അസ്മത്തുള്ള ഖാൻ,എൻ.സി സുനിൽ കുമാർ, സുഭാഷ് കുമാർ ടി ,എം ഷാജു , കെ പ്രകാശൻ എന്നിവർ സംസാരിച്ചു.