ന്യൂഡല്‍ഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമഹ്യ അകലം പാലിക്കുന്ന ഇന്ത്യയ്ക്ക് നവരാത്രി ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ മ്യൂസിക്ക് ആപ്പായ എയര്‍ടെല്‍ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പര അവതരിപ്പിക്കുന്നു.
ഉല്‍സവത്തിന്റെ ആവേശം ഒട്ടും നഷ്ടപ്പെടുത്താതെ, മിക്ക സിങ്, കിന്‍ജല്‍ ദേവ്, സച്ചില്‍ -ജിഗര്‍ തുങ്ങിയ പ്രമുഖ സംഗീതജ്ഞരെയെല്ലാം പരമ്പരയില്‍ അണിനിരത്തുന്നുണ്ട്.
നവരാത്രി നിശകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ലൈവ് പരിപാടി 17 മുതല്‍ 25വരെ എല്ലാ ദിവസവും വിങ്ക് മ്യൂസിക്കില്‍ രാത്രി ഏഴു മുതല്‍ എട്ടുവരെയായിരിക്കും സ്ട്രീമിങ്. വിങ്ക് സ്റ്റേജിലാണ് നവരാത്രി നിശകള്‍ ഒരുക്കിയിരിക്കുന്നത്. തടസമില്ലാത്ത ലൈവ് കച്ചേരി ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കലാകാരന്മാരുമായി സംവദിക്കാനും ഗാനങ്ങള്‍ ആവശ്യപ്പെടാനും സന്ദേശങ്ങള്‍ അയക്കാനും തല്‍സമയം അവസരമുണ്ടാകും. കലാകാരന്മാര്‍ക്ക് അസാധാരണമായ ഈ സമയത്തും ആരാധകരോടൊപ്പം ആഘോഷത്തില്‍ പങ്കു ചേരാനും വിങ്ക് മ്യൂസിക്ക് അനുഗ്രഹമാകുന്നു.
എയര്‍ടെല്‍ വരിക്കാര്‍ അല്ലാത്തവര്‍ക്കും വിങ്ക് മ്യൂസിക്കിലെ നവരാത്രി സംഗീത നിശ ആസ്വദിക്കാം. ഐഒഎസ്,ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വിങ്ക് മ്യൂസിക്ക് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. എയര്‍ടെല്‍ താങ്ക്‌സ്, വിങ്ക് മ്യൂസിക്ക് പ്രീമിയം വരിക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. അല്ലാത്തവര്‍ക്ക് ഒമ്പതു കച്ചേരിക്കുമായി ഒരു മാസത്തേക്ക് വിങ്ക് പ്രീമിയം 29 രൂപയ്ക്കു ലഭ്യമാകും.
ടാബ്ലറ്റും സ്മാര്‍ട്ട്‌ഫോണും കൂടാതെ നവരാത്രി സംഗീത നിശ ംംം.ം്യിസാൗശെര.ശി സൈറ്റില്‍ വെബിലും (പിസിയില്‍) ലഭിക്കും.
വിങ്ക് മ്യൂസിക്കില്‍ നിന്നുള്ള മറ്റൊരു നൂതന സംരംഭമാണിതെന്നും ഉപയോക്താക്കള്‍ക്ക് ഉല്‍സവ ലഹരി നഷ്ടപ്പെടാതെ സ്പര്‍ശന രഹിതമായി വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് കച്ചേരി ആസ്വദിക്കാനുള്ള അവസരമാണ് വിങ്ക് ഉറപ്പാക്കുന്നതെന്നും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, എല്ലാവരെയും നവരാത്രി ഉല്‍സവ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വിങ്ക് സിഇഒയുമായ ആദര്‍ശ് നായര്‍ പറഞ്ഞു.