കൊയിലാണ്ടി: നീറ്റ് പരീക്ഷയില്‍ കേരള തലത്തില്‍ ഒന്നാം റാങ്കും ദേശീയതലത്തില്‍ പന്ത്രണ്ടാം റാങ്കും നേടിയ ആയിഷയെ കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്റ്റെതസ്‌കോപ്പ് സമ്മാനമായി നല്‍കി ആദരിച്ചു.
ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ആയിഷക്ക് നല്‍കി. ജില്ലാ കമ്മിറ്റി നല്‍കിയ സ്റ്റെതസ്‌കോപ്പ് കുവൈറ്റ് കെഎംസിസി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലും നല്‍കി. കുവൈറ്റ് കെഎംസിസി ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഹാഷിദ് മുണ്ടോത്ത്, റഷീദ് ഒന്തത്ത്,ജലീല്‍ ചേളന്നൂര്‍ എന്നിവർ പങ്കെടുത്തു.