localtop news

“വായു മലിനീകരണം തടയാൻ നമുക്ക് ഒന്നിക്കാം” കാമ്പയിനുമായി ദർശനം സാംസ്കാരിക വേദി

കോഴിക്കോട്: പാരിസ്ഥിതികം 2020ന്റെ ഭാഗമായി കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് സംസ്ഥാത്ത് 42 സംഘടനകളിലൂടെ നടപ്പാക്കുന്ന “വായു മലിനീകരണം തടയാൻ നമുക്ക് ഒന്നിക്കാം” കാമ്പയിൻ കോഴിക്കോട് ജില്ലയിൽ ദർശനം സാംസ്കാരിക വേദി മുഖാന്തരം പ്രാവർത്ത മാക്കും.
29 ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. ക്ലാസുകളുടെ ഉദ്ഘാടനം നവംബർ 11 ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ പ്രൊഫ: ഡോ കെ .പി സുധീർ നിർവ്വഹിക്കും.
പദ്ധതിയുടെ ഭാഗമായി നഗരത്തിൽ രണ്ട് മിയാവാക്കി വന മാതൃകകൾ നിർമ്മിക്കും. ആദ്യ മൂന്ന് വർഷത്തെ പരിചരണം ദർശനം സാംസ്കാരിക വേദി നിർവ്വഹിക്കും.
നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിൽ വായു മലിനീകരണ തോത് കണ്ടു പിടിക്കുന്നതിനുള്ള സെൻസറുകൾ സ്ഥാപിക്കും.പുതു തലമുറയിൽ വായു മലിനീകരണം തടയേണ്ടതിന്റെ പ്രാധാന്യം വിശദമാക്കാൻ 650 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ നടത്തും. വിജയികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ഫലകവും സമ്മാനിക്കും. സെന്റെർ ഫോർ വാട്ടർ റിസോഴ്സസ് ഡെവെലപ്മെന്റ് ആന്റ് മാനേജ്മെന്റ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് പരിപാടികൾ നടക്കുക.
വാർത്താ സമ്മേളനത്തിൽ ദർശനം ഗ്രന്ഥാലയം പ്രസിഡണ്ട് ടി.കെ സുനിൽകുമാർ, വൈസ് പ്രസിഡണ്ട് രാജപ്പൻ എസ്.നായർ, ജോയിന്റ് സെക്രട്ടറി കൊല്ലറക്കൽ സതീശൻ, സി.ഡെബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റ് ഡോ: കെ.വി ശ്രുതി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close