localtop news

അഖിലക്കും മക്കള്‍ക്കും സ്വപ്‌നക്കൂടൊരുങ്ങുന്നു

കോഴിക്കോട് : വള്ളിക്കുന്ന് കുറ്റിയില്‍തൊടി അഖിലക്കും മക്കള്‍ക്കും സ്വപ്‌നക്കൂടൊരുങ്ങുന്നു. മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും സംയുക്ത മായാണ് അഖിലക്കും മക്കളായ അനന്യയ്ക്കും അനയിനും വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
നാലു സെന്റ് സ്ഥലത്ത് ഓല മേഞ്ഞ ഷെഡിലായിരുന്നു അഖിലയും ഭര്‍ത്താവ് സുമനും താമസിച്ചിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്ന സുമന്‍ പത്തു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെ അഖിലയും മക്കളും തനിച്ചായി. ഷെഡ് ചിതലരിച്ചും മഴ നനഞ്ഞും തകര്‍ന്ന് ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അഖിലയെകുറിച്ച് അറിഞ്ഞതോടെ മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും ചേര്‍ന്ന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുന്നോട്ടു വരികയായിരുന്നു.
സ്വപ്നക്കൂട് എന്നു പേരിട്ട വീടിന്റെ തറക്കല്ലിടല്‍ ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.സി. വത്സരാജ്, സേവാട്രസ്റ്റ് കണ്‍വീനര്‍ അനില്‍ കുമാര്‍ സി. മമ്മിളി, എ.കെ. പ്രദീപന്‍, കൃഷ്ണന്‍, സി.എം. പ്രബീഷ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close