കോഴിക്കോട്: കെപിസിസി അംഗവും മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗവുമായിരുന്ന കെ. ഗോപാലനെ അനുസ്മരിച്ചു. നികരത്തില്‍ ചേംബേഴ്‌സില്‍ നടന്ന എട്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഗോപാലന്റെ സ്മരണയെ മുന്‍നിര്‍ത്തിയുള്ള പുരസ്‌കാരം കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ വി.എം. ചന്തുക്കുട്ടിക്ക് ഡോ.എം.പി പത്മനാഭന്‍ സമ്മാനിച്ചു. കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ദേശീയ പ്രവര്‍ത്തക സമതി അംഗം എം.കെ. ബീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയിസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന നേതാക്കളായ എം.പി. രാമകൃഷ്ണന്‍, അഡ്വ. എ.വി. രാജീവ്, പി.ടി ജനാര്‍ദ്ദനന്‍, കെ. ഗോപാലന്‍ അനുസ്മരണ സമിതി ഭാരവാഹികളായ എം.എ. റഹ്മാന്‍, സി.ശശി എന്നിവരും ബീനാ ഗോപാലന്‍, എം.പി റീജ, സി.കെ. ഷാജി, സി.കരുണാകന്‍ നായര്‍, ചെറിയാന്‍ തോട്ടുങ്ങല്‍, പി. ഗോപിനാഥ്, സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.എം. ചന്തുക്കുട്ടി പ്രസിസ്പന്ദനം നടത്തി.