localPoliticstop news

നഗരസഭാ ഓൺലൈൻ യോഗത്തിൽ ‘ബിരിയാണി’

കോഴിക്കോട്​: ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ     ഓൺലൈനായി ചേർന്ന നഗരസഭ കൗൺസിൽ യോഗം ‘സമ്പൂർണ കോമഡിയായി’. അരമണിക്കൂറിനുള്ളിൽ അമ്പതിലേറെ അജണ്ടകൾ പാസാക്കിയെങ്കിലും യോഗത്തിൽ പങ്കുചേർന്ന കൗൺസിലർമാരുടെ പരസ്​പ്പര സംഭാഷണങ്ങൾ പലതും ഏല്ലാവരും കേൾക്കുകയും ചിരിക്കുകയും ചെയ്​തു. സൂം വഴി നടത്തിയ കൗൺസിലിൽ നെറ്റ് വർക്ക് പ്രശ്നവും പ്രതിസന്ധിയായി. യോഗം തുടങ്ങിയതാതി മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ച്​ അജണ്ടകളിലേക്ക്​ കടക്കുന്നതിനിടെ ആരോ ഒരാൾ ബിരിയാണിവേണമെന്ന ആവശ്യം ഉന്നയിച്ചു​. ഇതോടെ മറ്റുപലരും ബിരിയാണിയെക്കുറിച്ചുള്ള ചർച്ച തുടങ്ങി. സദ്യയും നല്ല മീൻപൊരിച്ചതുമാണ്​ ന​ല്ലതെന്നായി ഇതിനിടെ ഒരു കൗൺസിലർ. ഇതും മൊത്തത്തിൽ ചിരിപടർത്തി.
എല്ലാ കൗൺസിലർമാരും ഫോൺ മ്യൂട്ട്​ ചെയ്യണമെന്ന്​ മേയർ പറയുന്നതിനിടെയായിരുന്നു കൗൺസിലർമാരുടെ പരസ്​പ്പര സംഭാഷണങ്ങൾ എല്ലാവരും കേട്ടത്​. ഇതി​നിടെ ഒരു കൗൺസിലർക്ക്​ ഫോൺ വന്നതും അവർ ഫോണിൽ സംസാരിക്കുന്നതും എല്ലാവരും കേട്ടു. പലവിധ വർത്തമാനങ്ങൾ നിറഞ്ഞതോടെ മേയർ അജണ്ട വായിക്കുന്നതും ചർച്ചചെയ്യാൻ ചിലർ ആവശ്യപ്പെടുന്നതുമൊന്നും മിക്കവരും കേട്ടില്ല. യോഗം അവസാനിക്കവെ ഒരു കൗൺസിലറോട്​ ഇങ്ങളെ പരിപ്പ്​ ഇവിടെ വേവില്ലെന്ന്​ പറഞ്ഞതും ആ പരിപ്പ്​ വേവില്ലെന്ന്​ നേരത്തെ അറിയാമെന്നുള്ള മറുപടിയും മൊത്തത്തിൽ ചിരിപടർത്തി. യോഗം ഓൺ ലൈനായതിനാൽ ചായ കിട്ടാതായി എന്നതായിരുന്നു ഒരു കൗൺസിലറുടെ പരാതി. ഇതും മറ്റുപലരും ഏറ്റുപിടിച്ചു. ചർച്ചകൾ നടത്താൻ താൽപര്യമില്ലാത്തതിനാൽ ഭരണപക്ഷം ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close