അടിവാരം: ചുരത്തില്‍ ലിക്വുഡ് സ്പിരിറ്റ് കയറ്റിവന്ന ടാങ്കര്‍ ലോറി മതിലിലിടിച്ച് ഒരു മണിക്കൂര്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം ചുരം ഒന്‍പതാം വളവിനടുത്താണ് മൈസൂരില്‍ നിന്ന് തിരുവല്ലയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചത്. എക്സൈസ്, ഫയര്‍ഫോഴ്സ്, ട്രാഫിക് പോലീസ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. രാത്രി ഏഴു മണി മുതല്‍ എട്ടു മണി വരെ ചുരത്തില്‍ പൂര്‍ണ്ണമായി ഗതാഗതം നിര്‍ത്തിവെച്ച് സ്പിരിറ്റ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Related Articles
Check Also
Close-
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴിക്കോട് പിടിയിൽ
May 1, 2024