KERALAlocaltop news

മത്സ്യഫെഡ് ഫ്രഷ് മാർട്ട് തിരുവമ്പാടിയിൽ‌

തിരുവമ്പാടി : സംസ്ഥാന സർക്കാർ സംരംഭമായ മൽസ്യഫെഡിൻ്റെ വിൽപ്പന സ്റ്റാൾ ഫ്രഷ്മാർട്ട് എന്ന പേരിൽ തിരുവമ്പാടിയിൽ
പ്രവർത്തനമാരംഭിച്ചു.
മണ്ഡലത്തിലെ ആദ്യത്തെ ഫിഷ്സ്റ്റാൾ  തിരുവമ്പാടിയിൽ സർവ്വീസ് സഹകരണ ബാങ്കാണ്  നടത്തുന്നത്.
ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിച്ചു. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജോർജ്‌ എം തോമസ് എംഎൽഎ എന്നിവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.
തിരുവമ്പാടിയിൽ, പഞ്ചായത്തു പ്രസിഡണ്ട് പി ടി അഗസ്റ്റ്യൻ, ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ്, സെക്രട്ടറി ലിസ്സമ്മ തോമസ്, വി കെ പീതാംബരൻ എന്നിവർ സംസാരിച്ചു.
യാതൊരു വിധ രാസപദാർത്ഥങ്ങളും കലരാത്ത ,ശുദ്ധമായ കടൽ മൽസ്യം എല്ലാ ദിവസവും തിരുവമ്പാടിയിൽ മൽസ്യഫെഡ് എത്തിച്ചു തരും. എല്ലാവിധ മൽസ്യങ്ങളും മിതമായ വിലയ്ക്കു് സ്റ്റാളിൽ ലഭ്യമാക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് ജോളി ജോസഫ് പറഞ്ഞു
സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറിയും എർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close