localtop news

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് കെ.ടി. രഘുനാഥ് അന്തരിച്ചു

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപം നിരഞ്ജനയില്‍ കെ.ടി. രഘുനാഥ് (81) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായര്‍ വൈകിട്ട് മൂന്നിന് തിരുത്തിയാട് ശ്മശാനത്തില്‍ നടക്കും.
പ്രിയദര്‍ശിനി ഗ്രൂപ്പ് ഓഫ് കണ്‍സേണ്‍സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ട്രസ്റ്റി, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, കോംട്രസ്റ്റ് കണ്ണാശുപത്രി സേവനവിഭാഗം വൈസ് പ്രസിഡന്റ്, കോഴിക്കോട് എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
തലശ്ശേരിയിലെ പ്രമുഖ തറവാടായ കല്ല്യാട്ട് താഴത്ത് വീട് തറവാട്ടിലെ അംഗമാണ്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് മദ്രാസില്‍ നിന്ന് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവപല്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ ലേബര്‍ വെല്‍ഫെയര്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കോഴിക്കോട്, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ടെക്‌സ്റ്റൈല്‍ മില്ലുകളില്‍ മാനേജ്‌മെന്റ് തസ്തികകളില്‍ ജോലി ചെയ്തു. കോഴിക്കോട് സ്വന്തമായി പ്ലൈവുഡ് ഫാക്ടറിയും ആരംഭിച്ചു. 35 വര്‍ഷത്തോളം മദ്രാസിലെ പാരിവേര്‍ സാനിറ്ററിവെയര്‍ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറുമായിരുന്നു. ഭാര്യ: ഡോ. ശാന്ത രഘുനാഥ്. മക്കള്‍: രാജശ്രീ, പ്രിയ. മരുമകന്‍: ഗിരീഷ് മേനോന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close