KERALAlocalPoliticstop news

തദ്ദേശ തെരഞ്ഞെടുപ്പ്; തരംഗമായി സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച മാസ്ക്കുകളും ടീഷർട്ടുകളും

 

ഫസൽ ബാബു പന്നിക്കോട്

മുക്കം :
ഈ കോവിഡ് കാലത്ത് മാസ്ക് അണിഞ്ഞ് വീടുകളിലെത്തുന്ന
സ്ഥാനാർഥികളെ
ഇനി വോട്ടർമാർ തിരിച്ചറിയില്ല എന്ന പേടി വേണ്ട .സ്ഥാനാർഥികളുടെ
ചിഹ്നവും ഫോട്ടോയും അടക്കമുള്ളവ പതിച്ച മാസ്കുകളും ടീഷർട്ടുകളും കീ ചെയിനുകളും തൊപ്പികളും വിപണിയിൽ സുലഭമായി കഴിഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ വോട്ടഭ്യർത്ഥനയ്ക്ക് കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ
ഈ മുൻകരുതലുകൾ എല്ലാം സ്ഥാനാർത്ഥികൾക്ക് വേറിട്ടൊരു പരീക്ഷണം കൂടിയാവുകയാണ്.
നാളിതുവരെ മാസ്ക്ക് അണിഞ്ഞു വോട്ടുപിടിത്തം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പഴയ വീറും വാശിയും ഇത്തവണ ഉണ്ടാവില്ലങ്കിലും സീറ്റ് ഉറപ്പിച്ചവർ തങ്ങളുടെ പേരും ചിത്രവും ചിഹ്നവും ഉള്ള മാസ്കുകളും കീചെയിനു തൊപ്പികളും ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തവണത്തെ വോട്ട് കൊടുത്തതിൽ സ്ഥാനാർത്ഥികൾക്കുമപ്പുറം മാസ്ക്കിനും തൊപ്പിക്കുമെല്ലാമായിരിക്കും
സൂപ്പർതാര പദവിയും. കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലായ പ്രിൻറിംഗ് മേഖലയിലുള്ളവർക്കും ചെറിയൊരു ആശ്വാസമാണ്
ഈ തെരഞ്ഞെടുപ്പ്.
എട്ടുമാസത്തോളം കാര്യമായി ജോലി ഒന്നും ഇല്ലാതിരുന്ന പ്രിൻറിംഗ് പ്രസ്സുകളും തെരഞ്ഞെടുപ്പ് അടുത്തതോടെ ഉണർന്നിട്ടുണ്ട്
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി
ഓർഡറുകൾ കിട്ടിത്തുടങ്ങിയതായി മുക്കത്തെ കേന്ദ്രം സ്ഥാപനമുടമ ബഷീർ പറഞ്ഞു.* തുണി മാസ്കുകൾക്കാണ് ആവശ്യക്കാർ കൂടുതൽ ഉള്ളത്. ഫോട്ടോയും ചിഹ്നവുമടക്കം പ്രിൻ്റ് ചെയ്ത മാസ്കൾക്ക്
മൊത്തവില 10 രൂപയാണെങ്കിൽ ചില്ലറ വില 20 രൂപ വരെ ഈടാക്കുന്നുണ്ട്. 100 രൂപ മുതലുള്ള
ടീഷർട്ടുകൾ വിപണിയിൽ ഇറങ്ങി കഴിഞ്ഞു. കീ ചെയിനുകൾക്കും വലിയ ഡിമാൻഡാണ് .മുൻ തിരഞ്ഞെടുപ്പുകളിലെക്കെ
സ്ഥാനാർഥിയുടെ ചിത്രം പതിച്ച തൊപ്പികൾ ഉണ്ടായിരുന്നെങ്കിലും
ഫോട്ടോപതിച്ച തൊപ്പികൾ ഇത്തവണ ആദ്യമാണ്. *
മുഖത്തൊരു മാസ്കും കയ്യിലൊരു സാനിറ്റൈസർ,
ഒപ്പം തന്നെ തൻ്റെ ചിത്രം പതിച്ച ടീ ഷർട്ടും ധരിച്ച് വരുന്ന സ്ഥാനാർത്ഥിയെ വോട്ടർമാർക്കും പുതിയ അനുഭവമായിരിക്കും.
മുന്നണികളിൽ സീറ്റ് വിഭജന ചർച്ച യും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിൽ എത്തിയപ്പോൾ തന്നെ വാർഡുകളിൽ ചൂടേറിയ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
മുൻ തിരഞ്ഞെടുപ്പുകളിൽ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം എല്ലാവർക്കും അജ്ഞാതവുമായിരുന്നു.
പല വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകൾ ആയതിനാൽ കടുത്ത നിയന്ത്രണങ്ങളാണ്. ഈ പ്രദേശങ്ങളിൽ
വീടുകൾ കയറി വോട്ട് ചോദിക്കുവാൻ വരെ സാധ്യമല്ല .
മറ്റിടങ്ങളിൽ തന്നെ അഞ്ചിൽ കൂടുതൽ ആളുകൾ വോട്ട് അഭ്യർത്ഥിക്കാൻ പാടില്ലെന്നാണ് നിബന്ധന. മുൻകാലങ്ങളെ പോലെ പൊതുയോഗങ്ങൾ ,കവലപ്രസംഗങ്ങൾ, കുടുംബയോഗങ്ങൾ പ്രകടനങ്ങൾ കലാശക്കൊട്ട് എന്നിവയും ഇത്തവണ ഉണ്ടാവില്ല. ഇതുസംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു.
ഇത് പലർക്കും തിരിച്ചടി ആകുമ്പോൾ ചെറിയ പാർട്ടികൾക്ക് വലിയ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. അതോടൊപ്പം തന്നെ പലസ്ഥലങ്ങളിലും സ്ഥാനാർഥികൾ ക്വാറൻൈറനിൽ ആയതും മുന്നണികൾക്കും രാഷ്ട്രീയപാർട്ടികൾക്കും തിരിച്ചടിയാണ് .അതോടുകൂടി
സ്ഥാനാർഥിയുടെ ഫോട്ടോപതിച്ച ടീ ഷർട്ടുകളും മാസ്കുകളും കീ ചെയിനുകളും തന്നെയായിരിക്കും പ്രവർത്തകർക്ക് ആശ്വാസം.
ഓരോ സ്ഥാനാർഥികളും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും മറ്റും ഉണ്ടാക്കി
സോഷ്യൽ മീഡിയ വഴി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ഏതായാലും രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഉൾപ്പെടെ പുതിയ അനുഭവമായിരിക്കും തെരഞ്ഞെടുപ്പ് എന്ന കാര്യത്തിൽ സംശയമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close