KERALAtop news

കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മുസ്ലിം ലീഗ് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അധികൃതമായ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കോഴിക്കോട് വിജിലൻസ് എസ്.പി ക്കാണ് അന്വേഷണച്ചുമതല. അഡ്വ: എം .ആർ ഹരീഷ് നൽകിയ പരാതിയിലാണ് വിജിലൻസ് ജഡ്ജി കെ. വി. ജയകുമാർ ഉത്തരവ് പുറപ്പെടുവിച്ചത് .ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി അഡ്വ: ഹരീഷിന്റെ പരാതിയിൽ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെ .എം ഷാജി എം.എൽ.എ നൽകിയ സത്യവാങ് മൂലത്തിൽ ഭാര്യയ്ക്ക് ജോലി ഇല്ലെന്നും തനിക്ക് വേറെ വരുമാനം ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനാൽ സ്വത്തുസമ്പാദനം അനധികൃതമാണെന്നാ ണ് പരാതിയിൽ പറയുന്നത്.

കോഴിക്കോട്ടെയും കണ്ണൂരിലെയും സ്വത്തുക്കൾക്ക് പുറമേ വയനാട് പനമരത്ത് ഷാജിക്കു സ്വത്ത് ഉണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മറ്റൊരാളുമായി ചേർന്നാണ് 10 സെൻറ് ഭൂമി പനമരത്ത് വാങ്ങിയത്. ഇക്കാലയളവിൽ ഷാജി പലതവണ വിദേശയാത്ര നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close