localPoliticstop news

“ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം” എസ്.ഡി.പി.ഐ ചർച്ചാ യോഗം കോഴിക്കോട്.

കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം എന്ന വിഷയത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ റീജ്യനല്‍ ഓഫിസില്‍ നടന്ന ചര്‍ച്ചാ സംഗമം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്നെ ഏറെ ഉത്കണ്ഠപ്പെടുത്തിയ വിധിയായിരുന്നു ബാബരി വിധിയെന്ന് എൻ.പി ചെക്കുട്ടി പറഞ്ഞു.
ഇന്ത്യൻ തെളിവു നിയമത്തിന്റെ എല്ലാ കാര്യങ്ങളും തൃണവൽക്കരിച്ച വിധിയായിരുന്നു ബാബരി വിധിയെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. കേവലം ഒരു മസ്ജിദിന്റെ പ്രശ്നമാത്രമല്ല ജനാധിപത്യത്തിന്റെയും നീതിയുടേയും വിഷയമാണ് ,തലമുറകൾ തോറും ഈ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് അദ്ധേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.രാഷ്ട്രീയ നീരീക്ഷനും മാധ്യമ പ്രവര്‍ത്തകനുമായ എ സജീവന്‍, ബാബരി വിധി: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തിലും നിയമജ്ഞന്‍ അഡ്വ.കെ.പി മുഹമ്മദ് ശരീഫ് ബാബരി വിധിയും ഇന്ത്യന്‍ ജുഡീഷ്വറിയുടെ നൈതികതയും എന്ന വിഷയത്തിലും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ ബാബരി വിധി: തമസ്‌കരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍ എന്ന വിഷയത്തിലും വിഷയം അവതരിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി എന്നിവർ സംസാരിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close