BusinessKERALATechnologytop news

ശിശുദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  റോബോട്ടുകളോട് ഓണ്‍ലൈനില്‍ ഹല്ലോ പറയാന്‍ അവസരമൊരുക്കി ഇങ്കര്‍ റോബോട്ടിക്ക്‌സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്ക്‌സ് കമ്പനിയായ  ഇങ്കര്‍ റോബോട്ടിക്ക്‌സ് ശിശുദനത്തിന് മുന്നോടിയായി നവംബര്‍ 13ന് മൂന്ന് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി  ”ഹെല്ലോ റോബര്‍ട്ട്‌സ്” എന്ന സൗജന്യ സെഷന്‍ വിദ്യാര്‍ത്ഥികളെ ഹ്യൂമണോയിഡ് റോബോട്ടുകളെ കേന്ദ്രീകരിച്ച് പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ അനുഭവമാക്കും.
റോബോട്ടിക്സ് രംഗത്ത്  വിവിധതരം ഹ്യൂമനോയിഡ് റോബോട്ടുകളെകുറിച്ചും മനുഷ്യര്‍ക്ക് അവ നല്‍കുന്ന നേട്ടങ്ങളെക്കുറിച്ചും സെഷനില്‍ പ്രതിപാതിക്കും.  വിദ്യാർത്ഥികൾക്ക്  കൗതുകം സൃഷ്ടിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ഭാവിയിലേക്ക് തയ്യാറായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുവമനസ്സുകളെ ബോധവത്കരിക്കുന്നതിനുമുള്ള സന്ദേശമാണ് ഈ ഓൺലൈൻ സെക്ഷനിൽ  ഒരുക്കിയിരിക്കുന്നത്.
ഓൺലൈൻ സെക്ഷനിലേക്കുള്ള  രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഓരോ വിദ്യാര്‍ത്ഥിക്കും റോബോട്ടിക്ക് പ്ലേബുക്ക് (റോബോട്ടുകളെക്കുറിച്ചുള്ള കഥകളും ശാസ്ത്ര വിവരങ്ങളും പ്രവര്‍ത്തനങ്ങളും അടങ്ങിയ ത്രൈമാസമായി പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കാണിത്) ലഭ്യമാകുകയും ചെയ്യും. കൂടാതെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ നേടാനും രംഗത്തെ വിദഗ്ധരുമായി ചോദ്യോത്തരങ്ങളിലൂടെ വിനിമയം നടത്താനുമുള്ള അവസരവുമുണ്ട്. ( LINK) ആണ് രജിസ്‌ട്രേഷന്‍ ലിങ്ക്.
റോബോട്ടിക്ക് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട്-അപ്പായ ഇങ്കര്‍ റോബോട്ടിക്ക്‌സ് 2020 ജൂലൈ മുതല്‍ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ”ഹെല്ലോ റോബോട്ട്‌സ്” സെഷന്‍ വിജയകരമായി നടത്തി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റോബോട്ടിക്ക്‌സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഭാവിക്കായി ഒരുങ്ങാന്‍ അവരെ തയ്യാറാക്കുകയുമാണ് ലക്ഷ്യം. ഒരു റോബോട്ടിക്ക്‌സ് കമ്പനി നടത്തുന്ന ആദ്യ സൗജന്യ ഓണ്‍ലൈന്‍ സെഷനാണ് ഇങ്കറിന്റെ ഹെല്ലോ റോബര്‍ട്ട്‌സ്. ഇതിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്ക്‌സിലും എഐയിലും പകര്‍ച്ചവ്യാധിയുടെ കാലത്ത് വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയിലും താല്‍പര്യം ജനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ ഗ്രാമ പ്രദേശത്തെ ഒരു സ്‌കൂള്‍ സന്ദര്‍ശന വേളയാണ് ഇങ്കര്‍ റോബോട്ടിക്ക്‌സ് സിഇഒ രാഹുല്‍ പി.ബാലചന്ദ്രന് ഇത്തരത്തിൽ ഉള്ള ആശയം ഉടലെടുത്തത്.  ” ഞാനും ടീമും സ്‌കൂളില്‍ വെറുതെ ഇരുന്നപ്പോള്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ചുറ്റും കൂടി ശരിക്കുള്ള റോബോട്ടിനെ കാണാന്‍ പറ്റുമോ എന്ന് അന്വേഷിച്ചു. ഒരു സ്‌കൂളില്‍ ആദ്യമായിട്ടായിരുന്നു ഞങ്ങള്‍ റോബോട്ടിക്ക് എക്‌സ്‌പോ നടത്തുന്നത്. ജീവിതത്തില്‍ അന്നുവരെ ഒരു റോബോട്ടിനെ നേരിട്ട് കണ്ടിട്ടില്ലാത്ത കുട്ടികളുടെ കൗതുകം പറഞ്ഞറിയിക്കാന്‍ പറ്റില്ല! ആ അനുഭവമാണ് എന്നെ പഠിപ്പിച്ചത് റോബോട്ടിക്ക്‌സിനും സാങ്കേതിക വിദ്യയ്ക്കും ഒരുപാട് സാധ്യതകളുണ്ടെന്നത്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും അത് ഒരുപാട് മാറ്റങ്ങളുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞു. റോബോട്ടിക്ക്‌സിനെയും എഐയെയും താഴെക്കിടയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് മനസിലായി. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ ഏറ്റവും മികച്ച പ്രൈവറ്റ് സ്‌കൂളായാലും ഉള്‍ഭാഗത്തുള്ള സര്‍ക്കാര്‍ സ്‌കൂളായാലും അതിന്റെ ഫലം വളരെ വലുതാണെന്നും രാഹുൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close