Businesstop news

ഡിജിറ്റല്‍ പരിവര്‍ത്തനം വര്‍ധിപ്പിക്കുന്നതിന് ആംവേ ഇന്ത്യ 150 കോടി രൂപ വകയിരുത്തുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ആംവേ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര ആരംഭിച്ചു. ഇതിനായി കമ്പനി 150 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.  വാണിജ്യത്തിന്റെ ഭാവി പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന അടുത്ത തലമുറ പ്രവണതയായ സോഷ്യല്‍ കൊമേഴ്സിലൂടെ സംരംഭകത്വം വര്‍ധിപ്പിക്കുക എന്നത് ആംവേയുടെ  വളര്‍ച്ചാ സ്ട്രാറ്റജിയുടെ ഭാഗമാണ്.

ആംവേ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഡിജിറ്റല്‍ മേഖലയിലാണ്. ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയുടെ ഭാഗമായി, ഉല്‍പ്പാദന ഓട്ടോമേഷന്‍, ഹോം ഡെലിവറി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി കമ്പനി ഇന്ത്യയില്‍ 150 കോടി രൂപ നിക്ഷേപം നടത്തും. ഇതുവഴി ആംവേ ഇന്ത്യ അതിന്റെ വ്യാപ്തി മെച്ചപ്പെടുത്തുകയും വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യും.

ആംവേയുടെ 10 വര്‍ഷത്തെ വളര്‍ച്ചാ കാഴ്ചപ്പാടിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം, ലക്ഷ്യം വെച്ച റിസള്‍ട്ട് ലഭിക്കാന്‍ ഞങ്ങള്‍ ഓഫ്ലൈന്‍-ടു-ഓണ്‍ലൈന്‍ (O2O) സംയോജിപ്പിക്കാന്‍ തുടങ്ങിയിരുന്നു. നിലവിലെ മഹാമാരി സാഹചര്യം ഹൈ-ടച്ചില്‍ നിന്ന് ഹൈടെക്കിലേക്ക് ഞങ്ങളുടെ ബിസിനസ്സ് സുഗമമായി മാറ്റുന്നതിന് സഹായകമായി. എല്ലാ തലത്തിലും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്, സോഷ്യല്‍ കാമ്പയ്നുകള്‍ പോലുള്ളവ പുതിയ സ്വഭാവത്തിനും ഉപഭോഗ ശീലങ്ങള്‍ക്കും കാരണമായി. ജനസംഖ്യയുടെ 18 ശതമാനം ആദ്യമായി സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ഇടപെടല്‍ എന്നിവ പരീക്ഷിച്ചതായി ഗവേഷണങ്ങള്‍ കാണിക്കുന്നു-ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

ഞങ്ങളുടെ നേരിട്ടുള്ള വില്‍പ്പനക്കാരെ അവരുടെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാന്‍ സഹായിക്കുന്നതിന് നൂതനമായ സോഷ്യല്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം ലളിതവും തടസ്സമില്ലാത്തതുമാക്കി മാറ്റുന്നതിനായി ഞങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റ് നവീകരിച്ചു. മറ്റ് പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തത്തിനൊപ്പം ഞങ്ങളുടെ നേരിട്ടുള്ള വില്‍പ്പനക്കാരുടെയും അവരുടെ ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. കാര്യക്ഷമമായ ബിസിനസ്സ് പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ഡിജിറ്റല്‍ കഴിവുകള്‍ വര്‍ധിപ്പിക്കുന്നത് ഞങ്ങള്‍ തുടരും- അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ പരിശീലന മൊഡ്യൂളുകള്‍ വഴി തുടര്‍ച്ചയായ ഇടപെടലിലൂടെ നേരിട്ടുള്ള വില്‍പ്പനക്കാരെ നിരന്തരം ഉയര്‍ത്തുന്നതിനായി ആംവേ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി 6000 ലധികം ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ നടത്തി. ഒന്‍പത് ലക്ഷത്തിലധികം നേരിട്ടുള്ള വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ ശക്തമായ വളര്‍ച്ചയിലേക്കുള്ള പാത സൃഷ്ടിക്കുകയാണ് ആംവേ ഇന്ത്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close