താമരശേരി: ചുരത്തില്‍ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. മുക്കം പോസ്റ്റ് ഓഫിസ് എംടിഎസ് ജീവനക്കാരന്‍ ഓമശേരി നടുക്കുടിയില്‍ രാജു ജേക്കബ് (56)ആണ് മരിച്ചതെന്ന് കൊടുവള്ളി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 29 മുതല്‍ രാജു ജേക്കബിനെ കാണ്‍മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് പതിവ് പരിശോധനയ്ക്കിടെ വനപാലകര്‍ ചുരത്തില്‍ രണ്ടാം വളവിന് താഴ്ഭാഗത്തായി വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മുഖേനയാണ് ആളെ തിരിച്ചറിയാനായതെന്ന് പോലീസ് അറിയിച്ചു.
Related Articles
Check Also
Close-
കോഴിക്കോട് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; ഒരാള്‍ക്ക് ഗുരുതരപരിക്ക്
February 17, 2022