കോഴിക്കോട്: ഉയരങ്ങളിലേക്ക് താണ്ടിയെത്തുമ്പോഴേക്കും ചവിട്ടി നിൽക്കുന്ന മണ്ണിനെക്കൂടി ഉൾക്കൊളളുന്നു എന്നതാണ് ബാലഗോകുലത്തിന്റെ പ്രത്യേകതയെന്ന് മിസോറാം ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള .ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തയ്യാറാക്കിയ സ്മരണിക”ആനന്ദ നൃത്തം” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.കുട്ടികളുടെ സർഗ്ഗ സൃഷ്ടി ഉയർത്തുന്നതിൽ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ധേഹം പറഞ്ഞു.
കോഴിക്കോട് തിരുത്തിയാട്ടെ പ്രണവത്തിൽ നടന്ന ചടങ്ങിൽ ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം.സത്യൻ മാസ്റ്റർ, മേഖലാ കാര്യദർശ്ശി പി. കൈലാസ് കുമാർ ,മേഖലാ സെക്രട്ടറി പി.പ്രശോഭ് കുമാർ, മേഖലാ സമതി അംഗം പി.ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.